Web Desk

പൊന്നാനി

March 23, 2020, 6:36 pm

ജനപ്രതിനിധികള്‍ക്ക് മാതൃകയായി സിപിഐയുടെ ഈ ജനകീയ കൗണ്‍സിലര്‍

Janayugom Online

നഗരസഭയിലെ 49-ാം വാര്‍ഡിലെ വീടുകളിലേക്ക് കൊറോണ ഭീതിയകറ്റാന്‍ ഹാന്‍ഡ് വാഷ്, മാസ്‌ക്ക് കിറ്റുകള്‍ നല്‍കി എ കെ ജബ്ബാര്‍ (സിപിഐ കൗണ്‍സിലര്‍) കേരളത്തിലെ ജന പ്രതിനിധികള്‍ക്ക് മാതൃകയായി. തുടര്‍ന്ന് കൊറോണയെ പ്രതിരോധിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളും നല്‍കി. കേരളത്തില്‍ ആദ്യമായാണ് ഒരു വാര്‍ഡിലെ എല്ലാ വീടുകളിലും ഇത്തരത്തിലുള്ള കിറ്റുകള്‍ നല്‍കി തുടക്കം കുറിച്ചത്. ഇത്തരത്തിലുള്ള മാതൃകാപരമായ കാര്യങ്ങള്‍ മറ്റുള്ള ജന പ്രതിനിധികള്‍ ഏറ്റെടുക്കേണ്ട ആവശ്യകത ഏറിവരുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. പരിപാടിയില്‍ നിസാഫ്, മാജിദ്, അബ്ദുള്ള കുട്ടി, കുരിക്കള്‍ ഹസൈനാര്‍, എസ് മുസ്തഫ, ഹൈദ്രോസ് കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Eng­lish Sum­ma­ry: Coun­cil­lor dis­trib­ute hand wash and masks

You may also like the this video