രാജ്യത്ത് സമൂഹ വ്യാപനമില്ലെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാകുന്നതിന് തുല്യമാണെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസ് മുൻ ഡയറക്ടർ ഡോ. എം. സി. മിശ്ര. സാമൂഹ്യ വ്യാപനം ഇല്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഓരോ ദിവസവും പതിനായിരനാകണക്കിന് അടുത്ത് കേസുകൾ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ഔട്ട്ലുക്കിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവേയാണ് രാജ്യത്ത് സമൂഹവ്യാപമില്ലെന്ന കേന്ദ്രത്തിന്റെ നിലപാടിനെ ഡോ.മിശ്ര ചോദ്യം ചെയ്തത്.
കോവിഡ് 19 കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ തന്നെ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരടുടെ കാര്യത്തില്‍ നിലവില്‍ സ്വീകരിച്ചിരുന്ന ജാഗ്രത പാലിച്ചിരുന്നെങ്കില്‍ രാജ്യത്തെ അവസ്ഥ മറ്റൊന്നാകുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് തുടക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഭൂരിഭാഗം കേസുകളും പുറത്തുനിന്ന് വന്നവര്‍ക്കായിരുന്നു.
എങ്ങനെയാണ് വിദേശത്ത് നിന്നെത്തുന്നവരെ സ്ക്രീന്‍ ചെയ്യേണ്ടതെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും കേരളം ഒരു നല്ല മാതൃക രാജ്യത്തിന് കാണിച്ചുതന്നതാണ്. രാജ്യം അത് പിന്തുടര്ന്നിരുന്നെങ്കില് നമ്മളിപ്പോള്‍ കുറേക്കൂടി നല്ല അവസ്ഥയിലാകുമായിരുന്നെന്നും മിശ്ര പറഞ്ഞു.
ENGLISH SUMMARY: country had followed Kerala, India would have been in much better position
YOU MAY ALSO LIKE THIS VIDEO