നീതിക്കു വേണ്ടി ജെഎൻയു വിദ്യാർത്ഥി യൂണിയൻ നടത്തുന്ന പോരാട്ടത്തിൽ രാജ്യം മുഴുവൻ കൂടെയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് മുഖ്യമന്ത്രിയുമായി കേരള ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഐക്യദാർഢ്യം അറിയച്ചത്.
നിങ്ങൾ നടത്തുന്ന സമരവും നിങ്ങൾക്ക് സംഭവിച്ചതും എല്ലാവർക്കും അറിയാം. അദ്ദേഹം പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞു. സുധാൻവ ദേശ്പാണ്ഡെ രചിച്ച സഫ്ദർ ഹഷ്മിയുടെ ജീവചരിത്രം ഹളളാ ബോൽ മുഖ്യമന്ത്രി ഐഷെയ്ക്ക് സമ്മാനിച്ചു. കേരളം നൽകിയ പിന്തുണയ്ക്ക് ഐഷെ നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് ജെഎൻയു സമരങ്ങൾക്ക് പ്രചോദനം നൽകിയിട്ടുണ്ടെന്നും ഐഷെ പ്രതികരിച്ചു. ജെഎൻയു വിദ്യാർത്ഥികളായ നിഖിൽ വർഗീസ് മാത്യു, നിതീഷ് നാരായണൻ, എസ്എഫ്ഐ ദേശീയ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ENGLISH SUMMARY: Country with JNU students: CM
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.