28 March 2024, Thursday

Related news

April 3, 2023
March 29, 2023
March 8, 2023
February 10, 2023
December 30, 2022
September 23, 2022
August 24, 2022
May 12, 2022
February 28, 2022
December 18, 2021

ഈ തൃശൂര്‍ക്കാരി കേരളത്തിനഭിമാനം; പുരുഷ ക്രിക്കറ്റിലെ രാജ്യത്തെ ആദ്യ വനിത അമ്പയർ

Janayugom Webdesk
കയ്പമംഗലം
April 3, 2023 2:42 pm

പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കാൻ പെരിഞ്ഞനത്ത് നിന്ന് ഒരു വനിത അമ്പയർ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് താരം കൂടിയായ ദൃശ്യ ഉണ്ണികൃഷ്ണനാണ് ജില്ലയിലെ ആദ്യത്തെ വനിത അമ്പയർ എന്ന നേട്ടം കൈവരിച്ചത്. സ്കൂൾ തലത്തിൽ മികച്ച വോളിബോൾ താരമായിരുന്ന ദൃശ്യ കേരളവർമ്മ കോളജിലെത്തിയപ്പോഴാണ് ക്രിക്കറ്റിലേക്ക് ചുവട് മാറ്റിയത്. കേരള വർമ്മ കോളജിൽ 4 വർഷം ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന ദൃശ്യ ജില്ലാ ടീമംഗവുമായിരുന്നു. നിലവിൽ കേരള ക്രിക്കറ്റ് അക്കാദമിയുടെ പിങ്ക് ബാഷ് പ്ലേയറുമാണ്.

ജില്ലാ ക്രിക്കറ്റ് താരങ്ങളും അമ്പയർമാരുമായ സോണി, ടോണി എന്നിവരെ കണ്ടുമുട്ടിയതോടെയാണ് അമ്പയറിങ്ങിലേക്ക് തിരിഞ്ഞത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പാനൽ ടെസ്റ്റ് പാസായതോടെ മത്സരങ്ങൾ നിയന്ത്രിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റ് നിയന്ത്രിച്ചത് ദൃശ്യയാണ്. പെരിഞ്ഞനം വെസ്റ്റ് കളത്തിൽ ഉണ്ണികൃഷ്ണൻ — ഉഷ ദമ്പതികളുടെ മകളായ ദൃശ്യ ക്രിക്കറ്റിനെ കൈവിടാതെ തന്നെ ജോലി നേടാനുള്ള ശ്രമത്തിലാണ്.

Eng­lish Sum­ma­ry: Coun­try’s first woman umpire in men’s cricket

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.