May 28, 2023 Sunday

നാടിന്റെ പുരോഗതിയുടെ അടിസ്ഥാനം കാര്‍ഷിക അഭിവൃദ്ധി: മുഖ്യമന്ത്രി

Janayugom Webdesk
January 5, 2020 9:49 pm

തൊടുപുഴ: നാടിന്റെ പുരോഗതി കാര്‍ഷിക അഭിവൃദ്ധിയെ കൂടി ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്ത് അഭിവൃദ്ധി നേടിയ പല രാഷ്ട്രങ്ങളുടെയും വളര്‍ച്ചയുടെ അടിസ്ഥാനം കാര്‍ഷിക മേഖലയാണെന്നും ഗാന്ധിജി സ്റ്റഡി സെന്റര്‍ സംസ്ഥാന കാര്‍ഷിക മേളയുടെ സമാപന സമ്മേളനം ന്യൂമാന്‍ കോളജ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വികസനത്തില്‍ രാഷ്ട്രീയം പാടില്ല എന്നതാണ് തന്റെ സുവ്യക്ത അഭിപ്രായം. താന്‍ ഇത് പറഞ്ഞ ഘട്ടത്തില്‍ പലര്‍ക്കും മനസിലായില്ല. എല്ലാ രാഷ്ട്രീയ കക്ഷികളും സാമൂഹ്യ സംസ്‌ക്കാരിക സംഘടനകളും നിലകൊളളുന്നത് നാടിന് വേണ്ടിയാണ്. വികസനത്തില്‍ രാഷ്ട്രീയം വേണ്ട എന്നത് ആപ്തവാക്യമായിസ്വീകരിക്കണം.

സംസ്ഥാനത്ത് കാലാവസ്ഥാ മാറ്റം പ്രകടമാണ്. ജനുവരിയില്‍ പോലും മഴ പെയ്യുന്നു. അതേ സമയം മഴ കഴിഞ്ഞാലുടന്‍ വരള്‍ച്ച ഉണ്ടാകുകയും ചെയ്യുന്നു.മലയാളിയുടെ ശീലങ്ങളില്‍ വന്ന മാറ്റം വരള്‍ച്ച വിളിച്ചു വരുത്തുന്നു. മഴക്കാലത്തിന്റെ അവസാനം പറമ്പുകള്‍ കിളച്ചിടുന്ന പതിവുണ്ടായിരുന്നു. വീടിന്റെ അകം പോലെ മുറ്റവും കിടക്കാനായി ആ രീതി നാം ഉപേക്ഷിച്ചു. ഇതോടെ ഭൂഗര്‍ഭജലം ഇല്ലാതായി. കിണര്‍ ശാക്തികരണം, മഴക്കുഴി എന്നിവ അനിവാര്യമായ കാലമാണിത്. ഹരിതകേരള മിഷന്റെ കിണറുകളും ജലസ്രോതസുകളും പുനരുജ്ജീവന പദ്ധതി ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി ഇതിനായി പല പദ്ധതികളും നടപ്പാക്കുന്നുണ്ട്.

വര്‍ഷങ്ങളായി കഴിച്ചുകൊണ്ടിരുന്നത് വിഷപച്ചക്കറിയാണെന്ന ബോധ്യം മലയാളിക്ക് ഉണ്ടായത് വൈകിയാണ്. ജൈവ പച്ചക്കറി കൃഷി പദ്ധതിയിലൂടെ ഇതിന് പരിഹാരം കാണാനാണ് ശ്രമം. ക്ഷീരമേഖലയില്‍ വളര്‍ച്ചയുണ്ടാക്കാനുളളസര്‍ക്കാര്‍ പദ്ധതികള്‍ ഫലം കാണുന്നുണ്ടെന്നും പിണറായി പറഞ്ഞു. ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി ജെ ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം എല്‍ എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, നഗരസഭാ വൈസ് ചെയര്‍മാന്‍ എം കെ ഷാഹുല്‍ ഹമീദ്, ടി എം സലീം, റോയി കെ പൗലോസ്, പ്രസ് ക്ലബ് സെക്രട്ടറി വിനോദ കണ്ണോളി സംസാരിച്ചു. മൂന്നു ലക്ഷം രൂപയുടെ കര്‍ഷക തിലക് പുരസ്‌ക്കാരം പാമ്പാടുംപാറ പഞ്ചായത്ത് വലിയതോവാള കളപ്പുരയ്ക്കല്‍ ബിജുമോന്‍ ആന്റണി ‑കുഞ്ഞുമോള്‍ ദമ്പതികള്‍ക്കും ഒരു ലക്ഷം രൂപയുടെ ഗോശാല അവാര്‍ഡ് കോട്ടയം പെരുവ പുറക്കരി വീട്ടില്‍ ജോസഫ് സെബാസ്റ്റ്യന്‍ — മേരിക്കുട്ടി ദമ്പതികള്‍ക്കും ഇടുക്കി പ്രസ് ക്ലബും സ്റ്റഡി സെന്ററും ചേര്‍ന്ന് നടത്തിയ കാര്‍ഷിക ഫോട്ടോഗ്രഫി മല്‍സര പുരസക്കാരം മുസ്തഫ അബൂബക്കറിനും (മാധ്യമം) മുഖ്യമന്ത്രി സമ്മാനിച്ചു. രാവിലെ നടന്ന കാലിപ്രദര്‍ശനം മൃഗസംരക്ഷണ മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു.

Eng­lish sum­ma­ry :Coun­try’s pros­per­i­ty is in agri­cul­ture: CM
‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.