ഫേസ് ബുക്ക് പ്രണയം മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി വിവാഹം കഴിക്കാൻ ശ്രമിച്ച കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കൊട്ടറ മാടൻവിള ഭാഗത്ത് തോട്ടത്തിൽ വീട്ടിൽ അഞ്ജു (31), കാമുകനും രണ്ട് കുട്ടികളുടെ പിതാവുമായ കൊട്ടിയം ഉമയനല്ലൂർ കുന്നുംപുറത്ത് വീട്ടിൽ രഞ്ജിത്ത്(28) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് റിമാൻഡ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടി. അഞ്ജുവിന് പത്തും എട്ടും വയസുള്ള മക്കളുണ്ട്. രഞ്ജിത്തിനും രണ്ട് മക്കളുണ്ട്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രണയം പിരിയാനാകാത്ത വിധം വളർന്നതോടെയാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വിവരമറിഞ്ഞ ഇരുവരുടെയും പങ്കാളികൾ നൽകിയ പരാതിയിലാണ് പൊലീസ് ഇവരെ പിടികൂടിയത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.