Web Desk

June 25, 2020, 6:50 pm

ഫേസ്ബുക്ക് പ്രണയത്തിനൊടുവില്‍ പീ ഡനം; പതിനേഴുകാരിയെ തട്ടികൊണ്ടു പോയ സംഭവത്തിന് പിന്നില്‍ വൻ തിരക്കഥ

Janayugom Online

ഫേസ്ബുക്ക് പ്രണയം പീ ഡനത്തില്‍ കലാശിച്ച സംഭവത്തിന് പിന്നില്‍ ‍ഞെട്ടിക്കുന്ന സംഭവങ്ങള്‍. ‍ജൂണ്‍ 18 നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കുന്നത്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷം ജൂണിലാണ് തൊടുപുഴ പുറപ്പുഴ വരികിപ്പാറ കോളനി പാറയില്‍ വീട്ടില്‍ അഖിലു(23)മായി പ്രണയത്തിലാകുന്നത്. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്ന പെണ്‍കുട്ടി സുഹൃത്തിന്റെ ഫോണില്‍ നിന്ന് ഫേസ്ബുക്ക് ആരംഭിക്കുകയും അതിലൂടെ അഖിലുമായി പരിചയത്തിലാകുകയും ചെയ്തു.

എന്നാല്‍ ഒരുപാട് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്ന അഖില്‍ ഒരു അക്കൗണ്ട വഴി പതിനേഴുകാരിയുമായി സാഹൃദത്തിലാകുകയും പ്രണയത്തിലാകുകയും ചെയ്തു. ശേഷം അഖില്‍ പെണ്‍കുട്ടിയെ കാണുന്നതിന് വേണ്ടി മൂവാറ്റുപുഴയില്‍ എത്തിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലും ഇയാള്‍ എത്തിയിരുന്നു. അന്ന് വീട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

എന്നാല്‍ വൈദ്യപരിശോധന നടത്തുവാനോ കാര്യങ്ങള്‍ വ്യക്തമാക്കുവാനോ പെണ്‍കുട്ടി തയ്യാറായില്ല. അഖില്‍ അല്ല മറ്റൊരാളാണ് തന്നെ ഉപദ്രവിച്ചത് എന്ന് വരെ പെണ്‍കുട്ടി പറയുകയുണ്ടായി. അഖിലിനെ സംരക്ഷിക്കുന്ന വിധത്തിലായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു.

you may also like this video;


പെണ്‍കുട്ടി സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്നതിനിടെയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ പ്രസീദയുമായി അഖില്‍ അടുപ്പത്തിലാകുന്നത്. പ്രസീദയുമായി പ്രണയത്തിലാകുകയും തന്റെ കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും ഉപേഷിച്ച് പ്രസീദ അഖിനൊപ്പം ഇറങ്ങി പോകുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തു എങ്കിലും അഖിലിനൊപ്പം പോകണമെന്നായിരുന്നു യുവതി കോടതിയില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് അഖില്‍ പ്രസീദയെ വിവാഹം കഴിക്കുകയും ചെയ്തു.

എന്നാല്‍ അടുത്തിടെ പ്ലസ് ടു പരീക്ഷ എഴുതാൻ വീട്ടിലെത്തിയപ്പോഴാണ് കാമുകൻ മറ്റൊരാളെ വിവാഹം കഴിച്ച വിവരം പെണ്‍കുട്ടി അറിയുന്നത്. എങ്കിലും പതിനെട്ട് വയസ്സ് കഴിഞ്ഞാല്‍ അഖിലിനൊപ്പം തന്നെ താമസിക്കണമെന്നാണ് പെണ്‍കുട്ടി വാശിപ്പിടിച്ചത്. പതിനേഴുകാരിയെ കൂടി കൂടെ താമസിപ്പിക്കാമെന്ന് ഭാര്യ പ്രസീദ സമ്മതിച്ചതോടെ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ട് വരികയായിരുന്നു. ഇരുവരും ബൈക്കിലെത്തിയാണ് പെണ്‍കുട്ടിയെ മൂവാറ്റുപുഴയില്‍ നിന്ന് തട്ടികൊണ്ട് വന്നത്. പെണ്‍കുട്ടിയെ വയനാട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്.

you may also like this video;

എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് അമ്മയെ കാണണമെന്ന് പറഞ്ഞ് പെണ്‍കുട്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നു. വഴിമധ്യേ ഒരാളുടെ ഫോണില്‍ നിന്ന് വീട്ടിലേയ്ക്ക് വരികയാണെന്നുള്ള കാര്യം അമ്മയെ വിളിച്ചറിയിച്ചു. കാര്യമറിഞ്ഞ പൊലീസ് പെണ്‍കുട്ടിയെ അന്വേഷിച്ച് ഇറങ്ങുകയും പെരുമ്പാവൂരില്‍ വെച്ച് കണ്ടെത്തുകയും ചെയ്തു.

പെണ്‍കുട്ടി വീട് വിട്ട് ഇറങ്ങിയതോടെ അഖിലും പ്രസീദയും കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലെ പഴയ വീട്ടില്‍ എത്തുകയും സാധനങ്ങള്‍ മാറ്റാൻ ശ്രമിക്കുന്നതിനിടയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തില്‍ പല പേരുകളിലായി അഖിലിന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉള്ളതായും പെണ്‍കുട്ടികളെയും ഭതൃമതികളായവരെയും പ്രണയം നടിച്ച് വലയിലാക്കിയിരുന്നതായി കണ്ടെത്തി. ജോലിയ്ക്ക് ഒന്നും തന്നെ പോകാതെ സകലനേരവും അഖില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി വീട്ടുകാരും പൊലീസിനോട് പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: Cou­ple arrest­ed for kidn apping sev­en­teen year old girl in Muvattupuzha.