14 July 2024, Sunday
KSFE Galaxy Chits

45 തോക്കുകളുമായി ദമ്പതികള്‍ പിടിയില്‍

Janayugom Webdesk
July 13, 2022 9:19 pm

45 തോക്കുകളുമായി ദമ്പതികള്‍ വിമാനത്താവളത്തില്‍ പിടിയില്‍. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗമാണ് ഇരുവരെയും പിടികൂടിയത്. വിയറ്റ്‌നാമില്‍ നിന്ന് ജൂലൈ പത്തിന് ഇന്ത്യയിലേക്ക് പുറപ്പെട്ട ദമ്പതിമാരായ ജഗ്ജിത്ത് സിങ്ങും ജസ് വിന്ദര്‍ കൗറുമാണ് വിമാനത്താവളത്തില്‍ അറസ്റ്റിലായത്. സംഭവത്തില്‍ എന്‍എസ്ജിയുടെ ഭീകരവാദ വിരുദ്ധ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

രണ്ട് ട്രോളി ബാഗുകളില്‍ സൂക്ഷിച്ച നിലയിലാണ് തോക്കുകള്‍ കണ്ടെത്തിയത്. പാരീസില്‍ നിന്ന് ഇന്ത്യയില്‍ വന്നിറങ്ങുമ്പോഴാണ് ദമ്പതികള്‍ പിടിയിലായത്. വിയറ്റ്‌നാമില്‍ വച്ച് സഹോദരനാണ് ബാഗുകള്‍ കൈമാറിയതെന്നാണ് ഇവരുടെ മൊഴി. തോക്കുകള്‍ക്ക് 22 ലക്ഷത്തിലേറെ രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Summary:Couple arrest­ed with 45 guns
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.