Web Desk

June 19, 2020, 4:00 pm

ഇപ്പോൾ കുട്ടികൾ വേണ്ട എന്ന തീരുമാനത്തിലേയ്ക്ക് ദമ്പതികളെ എത്തിക്കുന്ന പ്രധാന കാരണങ്ങൾ

Janayugom Online

വിവാഹം കഴിഞ്ഞ് ആദ്യകാലങ്ങളിൽ കുട്ടികൾ വേണ്ടെന്ന് വച്ച പലർക്കും പിന്നീട് കുട്ടിയുണ്ടാകാനുള്ള സാധ്യത കുറവാണ് എന്ന് ഗവേഷകർ പറയുന്നു. തൽക്കാലം കുട്ടികൾ വേണ്ട എന്ന തീരുമാനത്തിലേക്ക് ദമ്പതികളെയെത്തിക്കുന്ന പ്രധാന കാരണങ്ങൾ അടുത്തിടെ യുവാക്കളായ ദമ്പതികൾക്ക് ഇടയിൽ നടത്തിയ സർവ്വേയിൽ കാലിഫോർണിയ യൂണിവേഴ്സിറ്റിയുടെ സോഷ്യൽ സർവീസ് വിഭാഗം കണ്ടെത്തിയിരുന്നു.

ഇന്ന് പ്രധാനമായും കണ്ടു വരുന്ന ഒന്നാണ് കരിയറിന്റെ പേരിൽ കുട്ടികൾ വൈകിമതി എന്ന് തീരുമാനം. സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളവർ സ്ഥിരവരുമാനം ഉണ്ടായിട്ട് മതി ഒരു കുട്ടി എന്ന തീരുമാനത്തിൽ എത്തുന്നു. കൂടാതെ ഗർഭധാരണ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ ഓർത്തും കുട്ടികൾ വേണ്ടാന്ന് വയ്ക്കുന്നവർ കുറവല്ല.

അതുപോലെ തന്നെ സൗന്ദര്യം നഷ്ടപ്പെടുമെന്ന ഭയവും കുട്ടികളെ വളര്‍ത്താനുള്ള മാനസിക ബുന്ധിമുട്ട് മൂലം കുഞ്ഞുങ്ങളെ വേണ്ടന്നുവയ്ക്കുന്നവരും വ്യാപകമായി കാണാറുണ്ട്.

Eng­lish sum­ma­ry; Rea­sons why cou­ples decide not to have chil­dren at the moment

You may also like this video…