Web Desk

താനെ

March 03, 2020, 4:19 pm

കുടുംബാംഗങ്ങള്‍ അപമാനിച്ചു; നാല് വയസ്സുകാരി മകളെ കൊലപ്പെടുത്തി ദമ്പതികള്‍ തൂങ്ങിമരിച്ചു, ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പില്‍

Janayugom Online

കുടുംബാംഗങ്ങള്‍ അപമാനിച്ചതില്‍ മനംനൊന്ത് നാല് വയസ്സുകാരി മകളെ കൊലപ്പെടുത്തി ദമ്പതികള്‍ തൂങ്ങിമരിച്ചു. മഹാരാഷ്ട്ര താനെയിലാണ് സംഭവം. പ്രദേശത്തെ അരി മില്ലില്‍ ജോലി ചെയ്തിരുന്ന ശിവ്‌റാം പാട്ടീല്‍ (44), ഭാര്യ ദീപിക (42) മകള്‍ അനുഷ്‌ക (4) എന്നിവരാണ് മരിച്ചത്.

കുടുംബാംഗങ്ങള്‍ അപമാനിച്ചതിനാലണ് ആത്മഹത്യയെന്ന് വാട്‌സാപ്പിലുള്ള ആത്മഹത്യാക്കുറിപ്പില്‍ അവര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബാംഗങ്ങളായ 13 പേരുടെ പേര് പാട്ടീല്‍ വാട്‌സാപ്പിലെ കുറിപ്പില്‍ പറയുന്നുണ്ട്. ഇവര്‍ക്കു തക്കതായ ശിക്ഷ കൊടുക്കണമെന്നും കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.

ദമ്പതികളുടെ പേരിലുള്ള സ്വത്ത് ഭാര്യാ സഹോദരന് കൈമാറണമെന്നും അയാള്‍ അത് അനാഥാലയത്തിനു നല്‍കണമെന്നും കുറിപ്പില്‍ അവര്‍ പറയുന്നു. അതേസമയം സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നും ആത്മഹത്യാക്കുറിപ്പില്‍ പേരെഴുതിയിരിക്കുന്നവരുടെ മൊഴി രേഖപ്പെടുത്തുമെന്നും സീനിയര്‍ പൊലീസ് ഓഫിസര്‍ എസ് എസ്  ബര്‍സ് വ്യക്തമാക്കി.

Eng­lish Sum­ma­ry; cou­ple hang 4‑yr-old daugh­ter, then com­mit suicide

YOU MAY ALSO LIKE THIS VIDEO