Web Desk

കണ്ണൂർ

July 05, 2021, 5:36 pm

കരുതലും കരുണയുമായി മലയാളികൾ: മുഹമ്മദിന്‌ മരുന്നിനുള്ള മുഴുവൻ തുകയും സമാഹരിച്ചു

Janayugom Online

അത്യപൂർവ രോഗം ബാധിച്ച കണ്ണൂരിലെ ഒരു കുരുന്നിന്​ വേണ്ടി ഓൺലൈനിലും ഓഫ്​ലൈനിലുമുള്ള മനുഷ്യസ്​നേഹികളെല്ലാം കൈകോർക്കുന്ന തിരക്കിലാണ്​. ജനിതകവൈകല്യം മൂലമുള്ള സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്എംഎ) എന്ന രോഗം ബാധിച്ച കുഞ്ഞിന്​ വേണ്ടത് 18 കോടി രൂപയുടെ മരുന്നാണ്.

കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന് മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കില്‍ ലോകത്ത് ഏറ്റവും വിലകൂടിയ മരുന്ന് കിട്ടിയാലേ സാധിക്കൂ. മുഹമ്മദിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. ഈ മരുന്ന് ഇന്ത്യയിലെത്തണമെങ്കില്‍ 18 കോടി രൂപ ചെലവ് വരും.

എന്നാല്‍ കുട്ടിക്ക് ചികിത്സക്കായി വേണ്ട 18 കോടി രൂപ ഇതിനോടകം സമാഹരിച്ച് കഴിഞ്ഞിരിക്കുകയാണ്. നന്ദി പറഞ്ഞ് മുഹമ്മദിന്റെയും അഫ്രയുടെയും കുടുംബം.

Eng­lish sum­ma­ry; crowd­fund Rs 18 crores for drug to save life of their one-and-a-half-year-old son

you may also like this video;