ചിറയിൻകീഴിൽ തടവുപുള്ളിയായ ഭർത്താവിനെ കാണാൻ പോയ യുവതി മറ്റൊരു തടവുകാരനൊപ്പം ഒളിച്ചോടി. മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ കടയ്ക്കാവൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പഴഞ്ചിറ സ്വദേശിനിയും രണ്ടുകുട്ടികളുടെ അമ്മയുമായ മുപ്പത്തിരണ്ടുകാരിയാണ് പൂന്തുറ സ്വദേശി ജെയ്സണിനൊപ്പം ഒളിച്ചോടിയത്.
കഞ്ചാവ് കേസിൽ അറസ്റ്റിലായി പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന ഭർത്താവിനെ കാണാനാണ് യുവതിയെത്തിയത്. ഇതിനിടയിൽ മൊബൈൽ പിടിച്ചുപറി കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന ജെയ്സണുമായി പ്രണയത്തിലായി. ജെയ്സൺ ജയിൽമോചിതനായി. അതോടെ ഒന്നരയും മൂന്നും വയസ്സുള്ള കുട്ടികളുമായി യുവതി ഇയാൾക്കൊപ്പം പോകുകയായിരുന്നു.
യുവതിയെയും മക്കളെയും വെള്ളിയാഴ്ച യുവാവിനൊപ്പം പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് പൊലീസ് പിടികൂടി. പൊലീസ് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്ന് ഇവരെ പിടികൂടിയത്. ശനിയാഴ്ച കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വർക്കല കോടതിയിൽ ഹാജരാക്കി. കോടതിവിധിയെ തുടർന്ന് കൈക്കുഞ്ഞിനെ യുവതിയോടൊപ്പം ജെയ്സന്റെ വീട്ടിലേക്കും മൂന്നരവയസ്സുള്ള മകളെ യുവതിയുടെ അമ്മയോടൊപ്പവും വിട്ടു.
English summary: couple love story
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.