കുടുംബവഴക്കിനെതുടര്‍ന്ന് ഭാര്യ തൂങ്ങിമരിച്ചത് കണ്ട് പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ചു. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കുറ്റിക്കോല്‍ വെട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടില്‍ താമസിച്ചുവരുന്ന കുറ്റിക്കോലിലെ പ്രേമരാജന്റെ മകന്‍ തേരുകുന്നത്ത് വീട്ടില്‍ സുധീഷ്(30) ഭാര്യ തമിഴ്‌നാട് വിരുദുനഗര്‍ ജില്ല ശ്രീവില്ലിപൂത്തൂരിലെ ഇസൈക്കിറാണി എന്ന രേഷ്മ(25) എന്നിവരാണ് മരിച്ചത്. രേഷ്മയെ തൂങ്ങിയ നിലയില്‍ കണ്ട ഉടനെ സുധീഷ് കുരുക്കിട്ട സാരി മുറിച്ചിട്ടെങ്കിലും മരിച്ചതായി കണ്ട് അതേ സാരിയുടെ ബാക്കി കഷണത്തിലാണ് സുധീഷും സമീപത്തുതന്നെ തൂങ്ങിയതെന്ന് പോലീസ് പറഞ്ഞു.
ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് പത്തുമാസമേ ആയിട്ടുള്ളൂ. കുടുംബാംഗങ്ങള്‍ പരസ്പരം അലോചിച്ചാണ് വിവാഹം നടത്തിയത്. സുധീഷ് കൂലിപ്പണിക്കാരനാണ്. ദമ്പതികള്‍ തമ്മില്‍ സ്ഥിരം വഴക്കടിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്നലെയും ഇരുവരം തമ്മില്‍ വഴക്കുണ്ടായിരുന്നതായി അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു. സുധീഷ് ഇന്നലെ രാത്രിയില്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ച് അത്മഹത്യചെയ്യുമെന്ന് പറഞ്ഞിരുന്നുവത്രേ, തമാശക്ക് പറഞ്ഞതാവും എന്ന് കരുതി കാര്യമാക്കിയില്ല. രാവിലെ ഫോണ്‍ ചെയ്തപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. പരേതരായ മുനിയസ്വാമി-നാച്ചിയാര്‍ ദമ്പതികളുടെ മകളാണ് മരിച്ച രേ്ഷ്മ. സഹോദരന്‍ മുനീശ്വരന്‍ ധര്‍മ്മശാല അരുണോദയം പ്ലാസ്റ്റിക്ക് കമ്പനിയിലെ ജീവനക്കാരനാണ്. പരേതയായ ലക്ഷ്മിയാണ് സുധീഷിന്റെ അമ്മ. സഹോദരന്‍ വിജേഷ്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
English Summary: couple suicide death in kannur
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.