കാസര്‍കോട്: ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ തത്ക്ഷണം മരിച്ചു. ആദൂര്‍ പൊലീസ് സ്റ്റേഷന് പരിയിലെ കാടകം പതിമൂന്നാം മൈലില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. മുള്ളേരിയ എ എം കോംപ്ലക്സില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ഗോവിന്ദ രാജ് (52), ഭാര്യ ഉമ (43) എന്നിവരാണ് മരിച്ചത്.
ഗോവിന്ദരാജും ഭാര്യയും സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് ആദൂര്‍ എ എസ് ഐ മോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തമിഴ്നാട് സ്വദേശിയായ ഗോവിന്ദ രാജ് വര്‍ഷങ്ങളായി കാടകത്താണ് താമസം. മക്കള്‍: സെന്തില്‍ കുമാര്‍, ശര്‍മിള, ശരത് കുമാര്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.