Web Desk

ലഖ്‌നോ

March 05, 2020, 12:47 pm

ബീഫ് വില്‍പ്പന; യുപിയിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു

Janayugom Online

കശാപ്പ് നടത്തിയെന്നും ബീഫ് വില്‍പ്പന നടത്തിയെന്നുമാരോപിച്ച് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ ചോസാന പട്ടണത്തിലാണ് സംഭവം.

ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന 40 കിലോ ബീഫ് പിടിച്ചെടുത്തതായി പൊലിസ് അറിയിച്ചു. പശുക്കടത്ത്, കശാപ്പ്, എന്നിവ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Eng­lish Sum­ma­ry: Cou­ples arrest for beef sale in up.

you may also like this video;