മനുഷ്യക്കടത്ത് നിരോധിച്ചു എന്ന് പറയുമ്പോഴും ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പിലൂടെയും നിരവധിപേരെ ഇത്തരത്തിൽ മനുഷ്യക്കടത്തിനരയാക്കുന്നുണ്ട്. മനുഷ്യക്കടത്തിലൂടെ ദുരിതമനുഭവിക്കുന്ന നിരവധി യുവതികളുടെ കഥയാണ് സിംഗപ്പൂരിൽ മനുഷ്യക്കടത്തിന് പിടിയിലായ ദമ്പതികളിൽ നിന്ന് ലഭ്യമാകുന്നത്. പിടിക്കപ്പെട്ട ഇന്ത്യൻ ദമ്പതിമാർക്ക് സിംഗപ്പൂരിൽ ജയിൽ ശിക്ഷ വിധിച്ചു. സിംഗപ്പൂരിലെ നിശാക്ലബ് നടത്തിപ്പുകാരായ മാല്ക്കര് സാവ്ലറാം(51), ഭാര്യ പ്രിയങ്ക ഭട്ടാചാര്യ രാജേഷ്(31) എന്നിവരെയാണ് സിംഗപ്പൂരിലെ കോടതി അഞ്ചര വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇതോടൊപ്പം ഇരുവരും 7500 സിംഗപ്പൂര്‍ ഡോളര്‍(ഏകദേശം 3.85 ലക്ഷം രൂപ) പിഴയായി അടക്കണമെന്നും വാദികളിലൊരാളായ സ്ത്രീക്ക് 4878 സിംഗപ്പൂര്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് യുവതികളെ ഇരുവരും ചേര്‍ന്ന് സിംഗപ്പൂരിലെത്തിച്ച് കൊടിയ പീഡനത്തിനിരയാക്കിയെന്നതാണ് കേസ്2015 ലാണ് സിംഗപ്പൂരില്‍ മനുഷ്യക്കടത്ത് നിരോധന നിയമം നിലവില്‍വന്നത്.
ഈ നിയമമനുസരിച്ച് സിംഗപ്പൂര്‍ സിറ്റിയില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യപ്രതികളാണ് ഇന്ത്യന്‍ ദമ്പതിമാര്‍. ജോണി, ദാദ എന്നീ പേരുകളില്‍ അറിയപ്പെടുന്ന മാല്ക്കറും ദീദി എന്ന് വിളിക്കുന്ന പ്രിയങ്കയും യുവതികളെ വഞ്ചിച്ചെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇരകളായ യുവതികള്‍ക്ക് സ്വാതന്ത്ര്യം പോലും നിഷേധിക്കുന്നരീതിയിലാണ് ജോലിചെയ്യിപ്പിച്ചതെന്നും കോടതി പറഞ്ഞു. 982 സിംഗപ്പൂര്‍ ഡോളര്‍(ഏകദേശം അമ്പതിനായിരം രൂപ) മാസ ശമ്പളം വാഗ്ദാനം ചെയ്താണ് ബംഗ്ലാദേശി യുവതികളെ ജോലിക്കെത്തിച്ചത്. എന്നാല്‍ സിംഗപ്പൂരില്‍ എത്തിയ ഉടന്‍ ഇവരുടെ മൊബൈല്‍ ഫോണുകളും പാസ്പോര്‍ട്ടുകളും പ്രിയങ്ക വാങ്ങിവെച്ചു. താമസസ്ഥലത്ത് നിന്ന് വാഹനത്തില്‍ നിശാക്ലബുകളിലേക്ക് കൊണ്ടുപോയിരുന്നു ഇവര്‍ക്ക് മറ്റൊരിടത്തേക്കും പോകാന്‍ അനുവാദമുണ്ടായിരുന്നില്ല. താമസിക്കുന്ന മുറി പ്രിയങ്ക ദിവസവും പുറത്തുനിന്ന് പൂട്ടിയിടുകയും ചെയ്തിരുന്നു. ഇടയ്ക്കിടെ കമ്പനി ഫോണില്‍നിന്ന് മാത്രമാണ് യുവതികള്‍ക്ക് വീട്ടിലേക്ക് വിളിക്കാന്‍ അനുവാദമുണ്ടായിരുന്നത്. എന്നാല്‍ ഇതും പ്രിയങ്കയുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. നിശാക്ലബിലെത്തുന്ന ഉപഭോക്താക്കളില്‍നിന്ന് ലഭിക്കുന്ന ടിപ്പ് കുറഞ്ഞതിന്റെ പേരിലും യുവതികളെ പീഡിപ്പിച്ചിരുന്നു. നിരന്തര പീഡനം സഹിക്കവയ്യാതെ യുവതികൾ പലപ്പോഴും രക്ഷപ്പെടാൻ ഒരുക്കൾ നടത്തിയിരുന്നു എങ്കിലും കർശന നിരീക്ഷണമുള്ളതിനാൽ എല്ലാം സഹിച്ച് നിൽക്കേണ്ടി വന്നു ഈ യുവതികൾക്ക്.
English Summary: Couples arrested for human trafficking
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.