Web Desk

കോഴിക്കോട്

July 29, 2021, 2:24 pm

അധ്യാപക ദമ്പതികള്‍ വീടിനടുത്തെ വിറകു പുരയിൽ തൂങ്ങിമരിച്ച നിലയിൽ

Janayugom Online

കോഴിക്കോട് വിരമിച്ച അധ്യാപക ദമ്പതികളെ വീടിനു സമീപത്തെ വിറക് പുരയിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയൂർ പട്ടോന കണ്ടി പ്രശാന്തിയിൽ കെ കെ ബാലകൃഷ്ണ(72)നെയും ഭാര്യ കുഞ്ഞിമാത(67)യെയുമാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ചിങ്ങപുരം സി കെജി ഹൈസ്കൂളിലെ അധ്യാപകനായിരുന്നു ബാലകൃഷ്ണൻ.

ഇരിങ്ങത്ത് യുപി സ്കൂൾ റിട്ടയേർഡ് അധ്യാപികയാണ് കുഞ്ഞി മാത. വീട്ടിനടുത്തു വിറക്പുരയിൽ ആത്മഹത്യ ചെയ്ത നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. മേപ്പയൂർ പൊലീസ് ഇൻസ്പെക്ടർ കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മക്കൾ: അഭിലാഷ് (അധ്യാപകൻ, കന്നൂർ യുപി സ്കൂൾ) അഖിലേഷ്. മരുമകൾ രമ്യ (അധ്യാപിക, മേപ്പയൂർ എൽപി സ്കൂൾ)

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ — 1056, 0471- 2552056)

Eng­lishs sum­ma­ry: Cou­ples com­mit­ted sui­cide in Kozhikode

You may also like this video: