Saturday 16, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

കോട്ടയം

June 16, 2020, 1:52 pm

ക്വാറന്റയിൻ കേന്ദ്രത്തിൽ ദമ്പതികളുടെ സുഖവാസം; കറങ്ങാൻ ഇറങ്ങിയത് പണിയായി; കേസിനു പിന്നാലെ യുവാവിന്റെ യഥാർത്ഥ ഭാര്യ പൊലീസ് സ്റ്റേഷനിൽ

Janayugom Online

ക്വാറന്റയിൻ കേന്ദ്രത്തിൽ ദമ്പതിമാരായി കഴിയുന്നതിനിടെ ചുറ്റിക്കറങ്ങാൻ ഇറങ്ങിയ യുവതിക്കും യുവാവിനും കിട്ടിയത് മുട്ടൻ പണി. ക്വാറന്റീനിലെ ദാമ്പത്യം പൊളിഞ്ഞത് യുവാവിന്റെ യഥാർത്ഥ ഭാര്യ സ്ഥലത്തിയതോടെയാണ്. ക്വാറന്റയിൻ കേന്ദ്രത്തിൽ നിന്നും കറങ്ങാൻ ഇറങ്ങിയ ഇവരെ സംശയത്തെ തുടർന്ന് നാട്ടുകാർ തടഞ്ഞു വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇരുവർക്കുമെതിരെ പൊലീസ് കേസ് എടുത്തു.

ഇടുക്കി സ്വദേശിയായ യുവാവും പത്തനംതിട്ട സ്വദേശിനിയായ യുവതിക്കുമെതിരേയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. ക്വാറന്റീൻ ലംഘനത്തിന് കേസെടുത്തശേഷം ഇവരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. ഒരാഴ്ച മുൻപ് വിദേശത്തുനിന്നെത്തിയ യുവതിയും യുവാവും കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ ഭാര്യയും ഭർത്താവുമെന്ന നിലയിൽ താമസിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും കേന്ദ്രത്തിൽ നിന്നിറങ്ങി കറങ്ങിനടന്നു. സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് ചോദിച്ചപ്പോൾ, യുവതിയുടെ അച്ഛനെ കാണാൻപോയെന്നാണ് പറഞ്ഞത്. ഇതിനിടെ യുവാവിന്റെ യഥാർത്ഥ ഭാര്യ ഇടുക്കിയിൽ നിന്നും സ്ഥലത്തെത്തി.

ഇതോടെ ക്വാറന്റീനിൽ കഴിഞ്ഞത് യഥാർത്ഥ ദമ്പതികളല്ലെന്നും, ഇരുവരും അടുപ്പത്തിലുള്ളവരുമാണെന്ന് പൊലീസ് മനസ്സിലാക്കി. പൊലീസ് ഉദ്യോ​ഗസ്ഥരുമായി സംസാരിച്ചശേഷം യഥാർത്ഥ ഭാര്യയെ ഇടുക്കിയിലെ വീട്ടിലേക്ക് അയച്ചു.

you may also like this video