ലോകത്തിൽ ആദ്യമായി 34,000 അടി ഉയരത്തിൽ വിവാഹിതരായി ദമ്പതികൾ- വീഡിയോ വൈറൽ

Web Desk
Posted on November 24, 2019, 8:46 pm

സിഡ്നി: 34,000 അടി ഉയരത്തില്‍ വെച്ച്‌ നടത്തിയ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഓസ്ട്രേലിയയില്‍ നിന്നുള്ള ഡേവിഡ് വാല്ലിയന്റും ന്യൂസിലന്‍ഡ് സ്വദേശി കാതി വാല്ലിയന്റുമാണ് 34,000 അടി ഉയരത്തില്‍ വിമാനത്തില്‍വച്ച്‌ വിവാഹിതരായത്. ഓസ്ട്രേലിയയില്‍ നിന്ന് ന്യൂസിലന്‍ഡിലേയ്ക്കുള്ള വഴിമധ്യേ ജെറ്റ്സ്റ്റാര്‍ എയര്‍വേയ്സില്‍വച്ചായിരുന്നു ഇവരുടെ വിവാഹം. ടസ്മാന്‍‌ സമുദ്രത്തിന് മുകളില്‍ എത്തിയപ്പോഴായിരുന്നു വിവാഹം.

ദമ്പതികള്‍ യാത്രയ്ക്കായി ടിക്കറ്റ് എടുത്തപ്പോള്‍ തന്നെ വിമാനത്തില്‍വച്ച്‌ വിവാഹം കഴിക്കാനുള്ള അനുമതിയും നേടിയിരുന്നു. തുടര്‍ന്ന് ഓസ്ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനും ഇടയില്‍ ആകാശത്തുവച്ച്‌ ഇവര്‍ വിവാഹിതരാകുകയായിരുന്നു. ദമ്പതികളുടെ വിവാഹ വീഡിയോ ജെറ്റ്സ്റ്റാര്‍ എയര്‍വേയ്സ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

‘ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വച്ച്‌ വിവാഹം കഴിക്കണമെന്നായിരുന്നു ഇവരുടെ ആ​ഗ്രഹം. ഞങ്ങള്‍ അവരുടെ സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു. ടസ്മാന്‍ സമുദ്രത്തിന് മുകളില്‍ 34,000 അടി മുകളില്‍വച്ച്‌ ജെറ്റ്സറ്റാര്‍ വിമാനത്തില്‍ ലോകത്തില്‍ ആദ്യമായി വിവാഹിതരായ ദമ്പതികളാണ് കാതിയും ഡേവിഡും’, എന്ന അടിക്കുറിപ്പോടെയായിരുന്നു ജെറ്റ്സ്റ്റാര്‍ വീഡിയോ പങ്കുവച്ചത്.

Cou­ple gets mar­ried on Jet­star flight

When New Zealan­der, Cathy and David from Aus­tralia told us that they want­ed to get mar­ried in-between their two coun­tries, we knew we had to help make their dream come true. In what we believe to be a world first, the cou­ple exchanged vows on a Jet­star flight, 34,000 feet above the Tas­man. Watch the wed­ding here.

Jet­star Aus­tralia ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ನವೆಂಬರ್ 20, 2019