ഹൈദരാബാദ്: പുതു വർഷം ആഘോഷിക്കാൻ പബ്ബുകളുലും ഹോട്ടലുകളിലും സ്ത്രീ പുരുഷൻമാർ തനിയെ എത്തേണ്ടതില്ലെന്ന് ഹൈദരാബാദ് പൊലീസ്.തനിയെ വരുന്ന സ്ത്രീ, പുരുഷൻമാരെ പാർട്ടിയിൽ പ്രവേശിപ്പിക്കരുതെന്നാണ് നിര്‍ദേശം. ഈ നിബന്ധന അനുസരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് പുതുവര്‍ഷ പാര്‍ട്ടികള്‍ നടത്താന്‍ അനുമതിയെന്നും പൊലീസ് വ്യക്തമാക്കി. പുതുവര്‍ഷ രാവില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങളില്‍ പെടുന്നതും അപകടങ്ങള്‍ ഉണ്ടാക്കുന്നതും തടയാനാണ് പൊലീസിന്റെ കര്‍ശന നടപടികള്‍. പാര്‍ട്ടിയില്‍ ഉപയോഗിക്കുന്ന ലൗഡ് സ്പീക്കറുകള്‍ക്ക് 45 ഡെസിബെല്ലില്‍ കൂടുതല്‍ ശബ്ദം പാടില്ലെന്നും പൊലീസ് വ്യക്തമാക്കി. ചൂതാട്ടവും ബെറ്റിംങും നടത്തിയാല്‍ കര്‍ശന ശിക്ഷാ നടപടികള്‍ ഉണ്ടാവും. രാത്രി 11 മുതല്‍ രാവിലെ 5 വരെ ഫ്ലൈ ഓവറുകള്‍ അടക്കുമെന്നും ഹൈദരാബാദ് പൊലീസ് വ്യക്തമാക്കി.
you may also like this video
പുതുവര്‍ഷ രാവില്‍ മദ്യപിച്ച് പിടികൂടിയാല്‍ 10000 പിഴയും ആറുമാസം തടവും ലഭിക്കുമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസമോ അതിലധികം സമയത്തേക്കോ സസ്പെന്‍ഡ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. രക്തത്തില്‍ അനുവദനീയമായ ആല്‍ക്കഹോളിന്‍റെ അംശത്തെക്കുറിച്ചും പൊലീസ് നിര്‍ദേശം വ്യക്തമാക്കുന്നു. 100 മില്ലി രക്തത്തില്‍ 30 മില്ലി ആല്‍ക്കഹോളിന് അധികം വന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചതായി കണക്കാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കും ഇത് വിട്ട് കിട്ടാന്‍ മജിസ്ട്രേറ്റിന്‍റെ അനുമതി വേണം. നഗരത്തിന് പുറത്തും അകത്തും വേഗപരിധി ലംഘിക്കുന്നവര്‍ക്ക് നേരെയും കര്‍ശന നടപടി സ്വീകരിക്കും. പുതുവര്‍ഷ പാര്‍ട്ടികള്‍ നടക്കുന്ന ഹൈദരബാദിലെ പബ്ബുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മറ്റ് സ്വകാര്യ പാര്‍ട്ടികള്‍ക്കും നിര്‍ദേശം ബാധകമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.