May 28, 2023 Sunday

Related news

May 23, 2021
November 10, 2020
June 14, 2020
June 14, 2020
June 12, 2020
June 9, 2020
June 7, 2020
June 2, 2020
May 17, 2020
March 22, 2020

വിവാഹ ശേഷം പഴയ പ്രണയം വീണ്ടും മൊട്ടിട്ടു, മകളെ മറന്ന് കാമുകനൊപ്പം പോയി, കൊതിച്ച ജീവിതം സ്വപ്നം കണ്ട ആ പോക്ക് പക്ഷെ മരണത്തിലേക്ക്

Janayugom Webdesk
കൊല്ലം
December 16, 2019 5:12 pm

വിവാഹിതയും അമ്മയുമായ പൊന്നു വിഷ്ണുവിന്റെ കൈപിടിച്ച് ഇറങ്ങിയപ്പോൾ മനസിൽ നിറയെ വിധിയെ പഴിച്ച് വേണ്ട എന്ന് വെച്ച പ്രണയത്തിന്റെ തണലും സ്വപ്നങ്ങളും മാത്രമായിരുന്നു. കൊതിച്ച ജീവിതം അവളിലേക്ക് തന്നെ വീണ്ടും എത്തിയപ്പോൾ താലികെട്ടിയ ഭർത്താവിനെയും ഒന്നര വയസ് മാത്രമുള്ള മകളെയും അവൾ മന: പൂർവം മറക്കാൻ ശ്രമിച്ചു. പ്രണയത്തിന്റെ മധുരം ഉള്ളിൽ നിറച്ച ആ നെഞ്ചിലേക്ക് ചേർന്നിരിക്കാൻ കൊതിച്ചത് യാഥാർത്ഥ്യമാകുന്നതിന്റെ നിർവൃതിയോടെയാണ് അന്ന് വീട്ടിൽ നിന്ന് ഇറങ്ങിയത്. പ്രവാസിയായ ഭർത്താവ് അടുത്ത ആഴ്ച നാട്ടിലെത്തുമ്പോൾ വീണ്ടും തന്റെ ഇഷ്ടം വേണ്ടഎന്ന് വെക്കാനോ, മറ്റൊരാളെ ചേർത്തു വെച്ച് നാട്ടിലെത്തുന്ന ഭർത്താവിനെ വഞ്ചിക്കാൻ വയ്യെന്ന തോന്നലുമാകാം അവളെ ഒളിച്ചോട്ടത്തിനു പ്രേരിപ്പിച്ചത്. പക്ഷേ, മരണത്തിലേക്കാകുമെന്ന് അപ്പോൾ ചിന്തിച്ചിരുന്നില്ല.

കൊല്ലം കരിക്കോട് പേരൂർ കാട്ടുംപുറത്ത് വീട്ടിൽ സുരേഷ് ലാലിന്റെ മകൾ പൊന്നുവും (25) പേരൂർ രാജ്ഭവനിൽ രാജേന്ദ്രന്റെ മകൻ വിഷ്ണുരാജും (29) മംഗലാപുരത്ത് ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച വാർത്ത നാട്ടിലറിഞ്ഞപ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയം പലരും അറിയുന്നത് തന്നെ. നേരത്തെ പരിചയക്കാരായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വിഷ്ണു വിവാഹക്കാര്യം വീട്ടിൽ പറഞ്ഞതിനെ എല്ലാവരും ചേർന്ന് എതിർത്തു. പിന്നെ ആ ബന്ധം ഉപേക്ഷിക്കാൻ പ്രണയ ജോഡികൾ ഒന്നിച്ച് തീരുമാനിച്ചു. ബിടെക് ബിരുദധാരിയായ വിഷ്ണുരാജ് പിതാവിനൊപ്പം എൻജിനീയറിംഗ് വർക്ക് ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ പൊന്നുവിന്റെ വിവാഹം കഴിയുകയും ചെയ്തു. മറ്റൊരു ജീവിതത്തിലേക്ക് കടന്ന പൊന്നു നല്ലൊരു കുടുംബിനിയായി. പക്ഷെ വിഷ്ണുവിനെ അവിചാരിതമായി പല ഘട്ടത്തിലും കാണേണ്ടി വന്നു. വീട്ടുകാർക്ക് വേണ്ടി വേണ്ട എന്ന് വച്ച പ്രണയം വീണ്ടും ഇരുവർക്കുമിടയിൽ മൊട്ടിട്ടു. . ഒരു വർഷം മുൻപ് പൊന്നുവിന്റെ ഭർത്താവ് വിദേശ ജോലിക്കായി പറന്നപ്പോൾ പ്രണയ സ്വപ്നങ്ങളുടെ ചിറകുകൾ പറക്കാൻ പരുവത്തിലായി. ഇതിനിടയിലാണ് ഭർത്താവ് നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങൾ തുടങ്ങിയ വിവരം അറിഞ്ഞത്. വിഷ്ണുവുമായി കാര്യങ്ങൾ വിലയിരുത്തിയപ്പോൾ ഇനി ഒളിച്ചോട്ടം മാത്രമാണ് പോംവഴിയെന്ന തീരുമാനത്തിലെത്തി. ഈ മാസം ഏഴിന് വിഷ്ണുരാജുമൊത്ത് പൊന്നു വീടുവിട്ടിറങ്ങി.

you may also like this video


യാത്രയിലുടനീളം സംസാരിച്ചത് തങ്ങൾ അടർന്നുപോകുമ്ബോൾ കുടുംബത്തിനുണ്ടാകുന്ന വേദനകളായിരുന്നില്ല. നാണക്കേടിനെപ്പറ്റിയും ചിന്തിച്ചില്ല. പ്രണയാക്ഷരങ്ങളിൽ ഇന്നലെകളിൽ എഴുതിച്ചേർത്തതൊക്കെയായിരുന്നു അവരുടെ വർത്തമാനത്തിൽ നിറഞ്ഞത്. യാത്ര തുടങ്ങിയിടത്തുനിന്ന് എത്രകാതം പോയെന്നുപോലും അറിയില്ലായിരുന്നു. ഒടുവിൽ മംഗലാപുരത്തെത്തിയപ്പോഴാണ് ഇനി എന്ത് എന്ന ചിന്തവന്നത്. പിന്നെ, അവർ ഒന്നിച്ചൊരു ഉത്തരം കണ്ടെത്തി- മരണം!

ഈ മാസം ഏഴിനാണ് പൊന്നുവിനെ കാണാനില്ലെന്ന പരാതിയിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്തത്. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ വിഷ്ണുരാജിനൊപ്പം പോയതാണെന്ന് പൊലീസ് കണ്ടെത്തി. പൊന്നു വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കൊണ്ടുപോയിരുന്നില്ല. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായതിനാൽ പൊലീസ് അന്വേഷണം വഴിമുട്ടി. ഇതിനിടയിലാണ് പൊന്നുവിന്റെ ബാങ്ക് അക്കൗണ്ടിലെ തുക പ​ഴ​നി​യി​ൽ​ ​നി​ന്നും​ ​പി​ന്നീ​ട് ​മം​ഗ​ലാ​പു​ര​ത്ത് ​നി​ന്നും​ ​എ. ടി. എം വഴി പിൻവലിച്ചതിന്റെ സന്ദേശം പൊലീസിന് ലഭിച്ചത്. ബാലൻസ് തുക 2500 രൂപ മാത്രമേയുള്ളൂവെന്നും പണം തീരുമ്ബോൾ അവർ മടങ്ങിയെത്തുമെന്നും പൊലീസും ബന്ധുക്കളും വിലയിരുത്തുകയും ചെയ്തു. മംഗലാപുരം പൊലീസിൽ വിവരം അറിയിച്ചു. ബുധനാഴ്ച വൈകിട്ട് ലോഡ്ജ് മുറിയിൽ നിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് മംഗലാപുരം പൊലീസാണ്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ​ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന​ ​പി​താ​വ് ​മ​രി​ച്ച​തി​നെ​തു​ട​ർ​ന്ന് ​ആ​ശ്രി​ത​ ​നി​യ​മ​ന​ ​വ്യ​വ​സ്ഥ​യി​ൽ​ ​ആ​ ​ജോ​ലി​ ​പൊ​ന്നു​വി​ന് ​ല​ഭി​ച്ചി​രു​ന്നു. ​ ​മം​ഗ​ലാ​പു​രം​ ​പൊ​ലീ​സി​ന്റെ​ ​ഇ​ൻ​ക്വ​സ്റ്റ് ​റി​പ്പോ​ർ​ട്ട് ​ല​ഭി​ച്ച​ശേ​ഷം​ ​കി​ളി​കൊ​ല്ലൂ​ർ​ ​പൊ​ലീ​സ് ​തു​ട​ര​ന്വേ​ഷ​ണം​ ​ന​ട​ത്തും.

പൊന്നുവിന്റെയും വിഷ്ണുരാജിന്റെയും മരണത്തോടെ നാട് ഞെട്ടലിലാണ്. തീവ്ര പ്രണയം ഇരുവരും മനസിൽ സൂക്ഷിച്ചിരുന്നകാര്യം അറിയാത്തവരാണ് അധികവും. കുറ്റപ്പെടുത്തലുകളും മറ്റും പറയുന്നുണ്ടെങ്കിലും ഇനി അധികം കഥകൾ മെനയേണ്ടെന്നാണ് പൊതുതീരുമാനം. രണ്ട് കുടുംബങ്ങളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും എല്ലാവരും ഉൾക്കൊള്ളുകയാണ്. കിളികൊല്ലൂർ പൊലീസും ഇക്കാര്യത്തിൽ വിവാദങ്ങൾക്ക് പുറകെ ഓടേണ്ടെന്ന തീരുമാനമാനത്തിലാണ്. മിസിംഗ് കേസാണ് എടുത്തിരുന്നത്. ഇരുവരും മരണപ്പെട്ട സ്ഥിതിയ്ക്ക് കേസ് ഫയൽ അടയ്ക്കാനാണ് തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.