March 27, 2023 Monday

Related news

June 14, 2020
June 14, 2020
June 12, 2020
June 9, 2020
June 7, 2020
June 2, 2020
May 17, 2020
March 22, 2020
January 11, 2020
December 16, 2019

വിദ്യാർഥികളായ കമിതാക്കൾ പാറക്കെട്ടിൽ ജീവനൊടുക്കിയ നിലയിൽ: ഇരുവരുടെയും ശരീരങ്ങൾ ഷാൾ കൊണ്ട് ബന്ധിച്ച നിലയിൽ

Janayugom Webdesk
തൊടുപുഴ
March 22, 2020 8:56 am

വിദ്യാർഥികളായ കമിതാക്കൾ പാറക്കെട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തട്ടക്കുഴ കൂറുമുള്ളാനിയിൽ അരവിന്ദ് കെ. ജിനു, മുളപ്പുറം കൂനംമാനിയിൽ മെറിൻ രാജു എന്നിവരെയാണ് ചെപ്പുകുളം ഇരുകല്ലിൻമുടിയിൽ നിന്നു ചാടി ജീവൻ ഒടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും പതിനെട്ട് വയസായിരുന്നു. മെറിനെ വെള്ളിയാഴ്ച രാത്രി 11ന് ശേഷം വീട്ടിൽ നിന്നു കാണാതായെന്നു ബന്ധുക്കൾ കരിമണ്ണൂർ പൊലീസിൽ ഇന്നലെ രാവിലെ പരാതി നൽകിയിരുന്നു.

മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ വെളളിയാമറ്റം ടവറിനു കീഴിൽ ആണെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെപ്പുകുളം ഇരുകല്ലിൻമുടിക്ക് സമീപം അരവിന്ദിന്റെ ബൈക്ക് കണ്ടെത്തിയത്. പരിശോധനയിൽ പാറക്കെട്ടിൽ നിന്നു 250 അടി കുത്തനെ ഉള്ള താഴ്ചയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇരുവരുടെയും ശരീരങ്ങൾ ഷാൾ കൊണ്ട് ബന്ധിച്ച നിലയിൽ ആയിരുന്നു. തൊടുപുഴയിൽ നിന്നു എത്തിയ ഫയർഫോഴ്സ് സംഘം ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങൾ മുകളിൽ എത്തിച്ചത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. തട്ടക്കുഴ ഗവ. വിഎച്ച്എസ്എസിൽ കഴിഞ്ഞ വർഷം പ്ലസ് ടുവിനു ഒരുമിച്ചു പഠിച്ചവരാണ് ഇരുവരും. അരവിന്ദ് തൊടുപുഴയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. മെറിൻ ആന്ധ്രയിൽ നഴ്സിങ് പഠിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മെറിൻ ആന്ധ്രയിൽ നിന്നു വീട്ടിൽ എത്തിയത്.

Eng­lish sum­ma­ry: cou­ples suicide

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.