ഒരു കുടുംബത്തെ രക്ഷിച്ചത് ഈ അഞ്ചാം ക്ലാസുകാരന്റെ ഇടപെടൽ: അഖിലിന്റെ ധീരതയെ ആദരിച്ച് മുഖ്യമന്ത്രി

Web Desk
Posted on December 11, 2019, 2:32 pm

ആലപ്പുഴ: എപ്പോഴും നമ്മൾ പറയുന്നത് മൊബൈൽ ഫോൺ കുട്ടികൾക്ക് കൊടുക്കരുത് പലതും അവർ കണ്ട് പടിക്കുമെന്നും വഴിതെറ്റുമെന്നുമൊക്കെയാണ്. എന്നാൽ അഖിൽ എന്ന അഞ്ചാംക്ലാസുകാൻ ഇവിടെ ഒരു കുടുംബത്തിന്റെ തന്നെ രക്ഷകനായി മാറിയിരിക്കുന്നത് മൊബൈലിൽ നിന്ന് ലഭിച്ച ഒരു അറിവിൽ നിന്നാണ്. സന്ദർഭോചിതമായ ഇടപെടലിലൂടെ കുടുംബത്തിലെ അഞ്ച് പേരുടെ ജീവൻ അഖിൽ രക്ഷിച്ചതും, എല്ലാവരുടെയും നായകനായി ഇവൻ മാറുന്നതും ഇതോടെയാണ്.

you may also like this video

ആലപ്പുഴ മുതുകുളം സ്വദേശിയായ അഖിലിനെ അഗ്നിശമനസേനയുടെ സിവിൽ ഡിഫൻസ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി ആദരിച്ചത്. അമ്മൂമ്മയുടെ വീട്ടിൽ വിരുന്നിനെത്തിയപ്പോഴായിരുന്നു ഗ്യാസ് സിലിണ്ടർ ലീക്കായെന്ന് അഖിൽ മനസ്സിലാക്കിയത്. രക്ഷാപ്രവർത്തനത്തെ കുറിച്ച് അഗ്നിശമനസേന നൽകിയ നിർദ്ദേശങ്ങൾ അച്ഛന്‍റെ മൊബൈലിലൂടെ കണ്ടതോർത്തായിരുന്നു അഞ്ചാം ക്ലാസുകാരന്‍റെ പ്രവര്‍ത്തി.

ചാക്ക് നനച്ച് സിലിണ്ടിറിൻറെ മുകളിലിട്ട് വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു അഖിൽ. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ അപകടസമയങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനാണ് സിവിൽ ഡിഫൻസിലൂടെ അഗ്നിശമന സേന ലക്ഷ്യമിടുന്നത്.6200 പേര്‍ക്ക് പരിശീലനം നൽകിയ സേനയുടെ ഭാഗമാക്കി കഴിഞ്ഞെന്നും ഈ സംഖ്യ വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.