കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണിനെതിരെയുള്ള വിധി ഇന്ന്

Web Desk

ന്യൂഡല്‍ഹി

Posted on August 31, 2020, 9:21 am

കോടതിയലക്ഷ്യ കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനുള്ള ശിക്ഷ ഇന്ന് സുപ്രീംകോടതി വിധിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ ആഡംബര ബൈക്കിൽ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് നടത്തിയ പരാമര്‍ശമാണ് പ്രശാന്ത് ഭൂഷണിനെതിരെ ഗുരുതരമായ കോടതി അലക്ഷ്യമായി സുപ്രീംകോടതി കണ്ടെത്തിയത്. 

മാപ്പുപറഞ്ഞാൽ നടപടികൾ അവസാനിപ്പിക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞെങ്കിലും തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍. പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്ന് അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു. 

ENLISH SUMMARY:Court case: Judg­ment against Prashant Bhushan today
You may also like this video