മന്ത്രി തോമസ്‌ചാണ്ടിക്ക്  വീണ്ടും ഹൈക്കോടതിയുടെ വിമർശനം

Web Desk
Posted on November 14, 2017, 11:25 am

കൊച്ചി:മന്ത്രി തോമസ്‌ചാണ്ടിക്ക്  വീണ്ടും ഹൈക്കോടതിയുടെ വിമർശനം ‚ഒരു മന്ത്രിക്കു എങ്ങനെയാണു തന്റെ സർക്കാരിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ കഴിയുകയെന്ന് കോടതി ചോദിച്ചു . ചീഫ് സെക്രട്ടറി സമർപ്പിക്കേണ്ട ഹർജി എങ്ങനെയാണ് മന്ത്രി നൽകുക. ഒരു മന്ത്രിക്കു എങ്ങനെയാണു തന്റെ സർക്കാരിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ കഴിയുക. ചീഫ് സെക്രട്ടറി സമർപ്പിക്കേണ്ട ഹർജി എങ്ങനെയാണ് മന്ത്രി നൽകുക. സാധാരണക്കാരന് കളക്ടറുടെ നടപടി ചോദ്യം ചെയ്യാം എന്നാൽ മന്ത്രി ഇത് ചോദ്യം ചെയ്യുന്നെതെങ്ങനെയെന്നു കോടതി ചോദിച്ചു       നേരത്തെ മന്ത്രി എന്ന നിലയിൽ ഒരു പരിഗണനയും കോടതിയിൽ ഉണ്ടാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മന്ത്രിക്കുവേണ്ടി  ഹാജരായ കോൺഗ്രസ് നേതാവ് വിവേക് തന്‍ഖ  തന്റെ വാഹനം ആക്രമിക്കാൻ ശ്രമം നടന്നതായി കോടതിയെ അറിയിച്ചു .

.