കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരെയുള്ള ഹർജികൾ ഹൈക്കോടതി തള്ളി. വിമാനത്താവളം അഡാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകിയതിനെതിരെ സംസ്ഥാന സർക്കാരും കെഎസ്ഐഡിസിയും മറ്റും സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്. വിമാനത്താവള സ്വകാര്യവൽക്കരണം സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല, വിമാനത്താവളം പാട്ടത്തിന് നൽകാനുള്ള അന്തിമ തീരുമാനം കേന്ദ്രം കൈക്കൊണ്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജികൾ അപക്വമാണെന്ന് വിലയിരുത്തി.
തിരുവനന്തപുരം ഉൾപ്പടെ ആറ് വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകാനാണ് കേന്ദ്ര സർക്കാർ ടെൻഡർ വിളിച്ചത്. വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാനത്തിനാണെന്നും അഞ്ഞൂറോളം ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്ത് നൽകിയതാണെന്നും അതുകൊണ്ടുതന്നെ വിമാനത്താവളം സർക്കാരിന് കൈമാറണമെന്നുള്ള ആവശ്യം സർക്കാർ കേന്ദ്രത്തിന് മുന്നിൽ വയ്ക്കുകയായിരുന്നു. ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ കേന്ദ്രം അനുവദിച്ചതിനെ തുടർന്ന് സംസ്ഥാനത്തിനു വേണ്ടി കെഎസ്ഐഡിസി ടെൻഡറിൽ പങ്കെടുക്കുകയായിരുന്നു.
ഏറ്റവും കൂടിയ തുക ക്വാട്ട് ചെയ്യുന്ന കരാറുകാരനേക്കാൾ പത്ത് ശതമാനമോ അതിൽ കുറവോ ആണ് സംസ്ഥാനത്തിന്റെ ടെൻഡർ എങ്കിൽ കരാർ സംസ്ഥാനത്തിന് നൽകണമെന്നതാണ് വ്യവസ്ഥ. എന്നാൽ കെഎസ്ഐഡിസിയുടെ ടെൻഡർ പത്ത് ശതമാനത്തിനു മുകളിലായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിഷേധിച്ചത്. എയർപോർട്ട് കൈകാര്യം ചെയ്യുന്നതിൽ അഡാനി ഗ്രൂപ്പിന് മുൻപരിചയമില്ലെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.