8 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 7, 2025
February 6, 2025
February 6, 2025
January 20, 2025
January 20, 2025
January 20, 2025
January 20, 2025
January 19, 2025
January 18, 2025
January 18, 2025

മുന്‍ കാമുകന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ചുനല്‍കി ഗിസ്ലൈന്‍ മാക്‌സ് വെല്‍ കുറ്റക്കാരിയെന്ന് കോടതി

Janayugom Webdesk
വാഷിങ്ടണ്‍
December 31, 2021 10:29 am

അമേരിക്കന്‍ കോടീശ്വരനായ ജെഫ്രി എപ്‌സ്റ്റെയിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ചുനല്‍കിയ കേസില്‍ മുന്‍ കാമുകിയും ബ്രിട്ടീഷുകാരിയുമായ ഗിസ്ലൈന്‍ മാക്‌സ് വെല്‍ കുറ്റക്കാരിയാണെന്ന് കോടതി. 14 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ജെഫ്രി എപ്സ്റ്റെയില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിന്റെ അന്വേഷണത്തിനിടെ 2020 ജൂലൈയിലാണ് അറുപതുകാരിയായ മാക്സ്‌വെല്‍ അറസ്റ്റിലാകുന്നത്.

മാക്സ് വെലിന്റെ ശിക്ഷ പ്രഖ്യാപിച്ചിട്ടില്ല. സാധാരണഗതിയില്‍ കുറ്റക്കാരെന്ന് കണ്ടെത്തി ആറാഴ്ചയ്ക്കുള്ളില്‍ വിധിപ്രഖ്യാപനം ഉണ്ടാകേണ്ടതാണ്. മാക്സ് ‌വെലിന് മേല്‍ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങള്‍ പരിഗണിച്ചാല്‍ ശിഷ്ടകാലം ജയിലില്‍ കഴിയേണ്ടി വന്നേക്കും. ലൈംഗിക പീ‍ഡനക്കേസില്‍ അറസ്റ്റിലായ ജെഫ്രി 2019ല്‍ ന്യൂയോര്‍ക്കിലെ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ആന്‍ഡ്രൂ രാജകുമാരന്‍, യുഎസ് മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ഡൊണാള്‍ഡ് ട്രംപ് എന്നിവരൊക്കെ ജെഫ്രിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു.

eng­lish sum­ma­ry; Court finds Gis­line Maxwell guilty

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.