29 March 2024, Friday

Related news

March 5, 2024
February 22, 2024
February 16, 2024
February 6, 2024
January 9, 2024
December 6, 2023
November 23, 2023
October 16, 2023
March 24, 2023
March 24, 2023

ഭഗത് സിങിന്റെ പുസ്തകം കൈവശം വച്ചാല്‍ മാവോയിസ്റ്റാകില്ല; യുഎപിഎ ചുമത്തി ജയിലില്‍ അടച്ചവരെ കോടതി വെറുതെവിട്ടു

Janayugom Webdesk
മംഗളുരു
October 23, 2021 7:47 pm

ഭഗത് സിങിന്റെ പുസ്തകം കെെവശം വച്ചെന്നു കരുതി നക്‌സല്‍ ബന്ധം ആരോപിക്കാനാവില്ലെന്ന് മംഗളുരു സെഷൻസ് കോടതി. തുടര്‍ന്ന് യുഎപിഎ ചുമത്തി ജയിലില്‍ അടച്ച മാധ്യമപ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ പിതാവിനെയും കോടതി വെറുതെവിട്ടു. നക്‌സല്‍ ബന്ധം തെളിയിക്കുന്നതില്‍ കര്‍ണാടക പൊലീസ് പരാജയപ്പെട്ടെന്നും കോടതി വിലയിരുത്തി. 

കുദ്രേമുഖ് വനമേഖലയിൽ നക്സലുകളെ സഹായിച്ചുവെന്നാരോപിച്ച് 2012 മാർച്ച് മൂന്നിനാണ് കർണാടകയിലെ കുത്തല്ലൂർ ഗ്രാമത്തിലെ വിറ്റാല മലേകുടിയയ്ക്കും അദ്ദേഹത്തിന്റെ പിതാവ് ലിംഗപ്പ മലേക്കുടിയയ്ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇവരില്‍ നിന്ന് ഭഗത് സിങിന്റെ പുസ്തകം, കത്തുകള്‍, മൊബെെല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ ഭഗത് സിംഗിനെക്കുറിച്ചുള്ള പുസ്തകംവച്ച് നക്സലൈറ്റുകളുമായുള്ള ബന്ധം തെളിയിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. പൊലീസ് പിടിച്ചെടുത്ത ലേഖനങ്ങളില്‍ ഭൂരിഭാഗവും ദൈനംദിന ഉപജീവനത്തിന് ആവശ്യമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. മൊബെെല്‍ ഫോണിന്റെ കോള്‍ റെക്കോര്‍ഡുകള്‍ ഹാജരാക്കിയിട്ടില്ലെന്നും വിചാരണ വേളയിൽ പോലും കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകൾ പ്രോസിക്യൂഷൻ കാണിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. 

ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറാത്തതിനാൽ 2012 ൽ കുത്തല്ലൂർ ഗ്രാമത്തിൽ ഒരു ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് മാധ്യമപ്രവര്‍ത്തകന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇത് സൂക്ഷിച്ചത് നിയമവിരുദ്ധമല്ലെന്ന് പറഞ്ഞ കോടതി കത്തുകളില്‍ നാട്ടുകാരുടെ ആവശ്യങ്ങളാണ് ഉള്ളതെന്നും നിരീക്ഷിച്ചു. 

Eng­lish Sum­ma­ry: court freed those jailed under uapa for read­ing bha­gat singhs book

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.