വിചിത്രമായ വീട്ടുതടങ്കല്‍ ശിക്ഷ; 24 ഭാര്യമാരും 149 മക്കളുമുള്ളയാള്‍ക്ക്.…

Web Desk
Posted on July 01, 2018, 3:53 pm

കൊളമ്പിയ:  ബഹുഭാര്യാത്വം കുറ്റമാണെന്നിരിക്കെ ഒന്നിലേറെ ഭാര്യമാരുള്ള രണ്ട് പേരെ ശിക്ഷിച്ച്‌ ബ്രിട്ടീഷ് കൊളമ്പിയ സുപ്രീം കോടതി. 24 ഭാര്യമാരുള്ള വിന്‍സ്റ്റണ്‍ ബ്ലാക്ക് മോറിന് ആറു മാസവും അഞ്ച് ഭാര്യമാരുള്ള ജയിംസ് ഓലറിനെ മൂന്ന് മാസത്തേക്കുമാണ് ശിക്ഷ വിധിച്ചത്.

രണ്ട് പേര്‍ക്കും ഉപാധികളോടെയുള്ള വീട്ടുതടങ്കലാണ് ശിക്ഷയായി വിധിച്ചത്. ഇരുവര്‍ക്കും ജോലിക്കും ചികിത്സയ്ക്ക് വേണ്ടിയും പുറത്ത് പോകാം. ശിക്ഷയുടെ ഭാഗമായി ബ്ലാക്ക് മോറിനോട് 150 മണിക്കൂറുകള്‍ പൊതുസേവനത്തിലേര്‍പ്പെടാനും ഉത്തരവുണ്ട്. ജെയിംസിന് 75 മണിക്കൂറാണ് കമ്യൂണിറ്റി സര്‍വീസ്. ബഹുഭാര്യാത്വത്തിന് കനേഡിയന്‍ ചരിത്രത്തില്‍ ഇതുവരെ രണ്ട് കേസുകളാണ് ഉണ്ടായിരുന്നത്. 1899ലും 1906ലും. ബഹുഭാര്യാത്വത്തിന് ഏറ്റവും കുടിയ ശിക്ഷ അഞ്ച് വര്‍ഷം തടവാണ്.