December 2, 2022 Friday

Related news

November 20, 2022
November 19, 2022
November 19, 2022
November 18, 2022
November 14, 2022
November 14, 2022
November 6, 2022
November 5, 2022
November 4, 2022
November 2, 2022

ഡൽഹി കലാപം: ഇരയെ പൊലീസ് വേട്ടയാടിയത് യാർത്ഥ്യമെന്ന് കോടതി

Janayugom Webdesk
ന്യൂഡൽഹി
October 6, 2021 7:55 pm

വടക്കു കിഴക്കൻ ഡൽഹി കലാപക്കേസിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. പൊലീസ് ഇരയെ ഉപദ്രവിച്ചു എന്നത് മിഥ്യാധാരണയല്ലെന്നും യഥാർത്ഥ്യമാണെന്നും ഡൽഹി മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചു. കലാപബാധിതനായ തന്നെ പൊലീസ് മാനസികമായി പീഡിപ്പിച്ചുവെന്നു കാട്ടി മുഹമ്മദ് സൽമാൻ എന്നയാള്‍ സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസിലും നിഷ്പക്ഷ അന്വേഷണം നടത്താൻ കോടതി ഡൽഹി പൊലീസിന് നിർദ്ദേശം നൽകി. 

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന കലാപത്തിനിടെ പടിഞ്ഞാറൻ കരാവൽ നഗറിലെ തന്റെ വീട് ഒരു സംഘം ആളുകൾ ആക്രമിച്ചുവെന്നായിരുന്നു കജൂരി ഖാസ് പൊലീസ് സ്റ്റേഷനിൽ സൽമാൻ നൽകിയ പരാതി. കേസുമായി ബന്ധപ്പെട്ട് രണ്ടു തവണ മൊഴി രേഖപ്പെടുത്തിയെങ്കിലും അതിന്റെ രേഖകളൊന്നും നല്‍കിയിട്ടില്ലെന്ന് കോടതിയിൽ നൽകിയ ഹർജിയിൽ സൽമാൻ ആരോപിക്കുന്നു. ആക്രമണത്തിനു ശേഷം താൻ മാറി താമസിച്ച വീടിന്റെ ഉടമസ്ഥന്റെ വിവരങ്ങൾ വരെ പൊലീസിനോട് വെളിപ്പെടുത്തേണ്ടിവന്നു. സംഭവം നടന്ന് 18 മാസത്തിനിടെ 50 തവണ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവെന്നും ഹർജിയിൽ പറയുന്നു. 

സംഭവത്തിൽ ദൃക്സാക്ഷിപോലുമല്ലാത്ത പുതിയ വീട്ടുടമസ്ഥനെ കുറിച്ച് ചോദിച്ചതിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അരുൺ കുമാർ ഗാർഗ് പൊലീസിനോട് ചോദിച്ചു. രണ്ടാഴ്ചയ്ക്കകം കേസന്വേഷണം സംബന്ധിച്ച് തത്‌സ്ഥിതി റിപ്പോര്‍ട്ട് സമർപ്പിക്കാൻ ഡൽഹി കിഴക്കൻ മേഖല ജോയിന്റ് കമ്മിഷണർക്ക് കോടതി നിർദ്ദേശം നൽകി. ഇരകളെ പീഡിപ്പിക്കുകയല്ല യഥാർത്ഥ കുറ്റവാളികളെ കണ്ടുപിടിക്കുകയാണ് ചെയ്യേണ്ടതെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 

Eng­lish Sum­ma­ry : court obser­va­tion on del­hi riots 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.