മാവോയിസ്റ്റുകളുടെ മൃതദേഹം നവംബർ നാലുവരെ സംസ്കരിക്കരുതെന്ന് കോടതി

Web Desk
Posted on October 31, 2019, 4:14 pm

പാലക്കാട്: അട്ടപ്പാടി മ‌‌‌‌ഞ്ചിക്കണ്ടി വനത്തിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ മാവോയിസ്റ്റുകളുടെ മൃതദേഹം നവംബർ നാലുവരെ സംസ്കരിക്കരുതെന്ന് ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട കാർത്തിയുടെയും മണിവാസകത്തിന്റെയും ബന്ധുക്കൾ കോടതിയിൽ നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഉത്തരവ്. മണിവാസകത്തിന്റെ ഭാര്യ കലയേയും മക്കളെയും മൃതദേഹം കാണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

മറ്റൊരു കേസിൽ അറസ്റ്റിലായ മണിവാസകത്തിന്റെ ഭാര്യ കലയും മകളും തിരുച്ചിറപ്പള്ളിയിലെ ജയിലിൽ തടവിൽ കഴിയുകയായിരുന്നു. കലയ്ക്കും മകൾക്കും മണിവാസവത്തിന്റെ മുതദേഹം കാണാൻ പരോൽ അനുവദിക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ റീ പോസ്റ്റ്മോർട്ടത്തിനായി കോടതിയ സമീപിക്കുമെന്ന് മാവോയിസ്റ്റായ തുഷാർ നിർമൽ സാരഥി പാലക്കാട് മാധ്യമങ്ങളോടു പറഞ്ഞു.