25 April 2024, Thursday

Related news

July 11, 2022
July 4, 2022
June 27, 2022
April 5, 2022
January 14, 2022
October 13, 2021
October 8, 2021
October 8, 2021
October 8, 2021
October 8, 2021

പോപ്പുലർ ഫിനാൻസ് ഉടമകളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Janayugom Webdesk
കൊച്ചി
August 31, 2021 4:25 pm

പോപ്പുലർ ഫിനാൻസ് ഉടമകളായ തോമസ് ഡാനിയൽ, റിനു മറിയം എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിലവിലെ സാഹചര്യത്തിൽ ജാമ്യം നൽകാൻ കഴിയില്ലെന്ന് കോടതി.അന്വേഷണവുമായി ഇ ഡി ക്ക് മുൻപോട്ട് പോകാമെന്നും കോടതി. കൂടാതെ പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളുടെ പുതിയ നീക്കങ്ങൾ പോപ്പുലർ ഫിനാൻസ് വിദേശ കമ്പനി ഏറ്റെടുക്കുമെന്നും, നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും പോപ്പുലർ ഫിനാൻസ് അറിയിച്ചു .

അബുദാബി കേന്ദ്രീകരിച്ചുള്ള ഡി കാപ്പിറ്റൽ പോർട്ട്ഫോളിയോ ‚പോപ്പുലർ ഫിനാൻസിനെ ഏറ്റെടുക്കാമെന്ന് അറിയിച്ചിണ്ടെന്ന് ഉടമകൾ പറയുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെയായിരുന്നു പ്രതികൾ കമ്പനി കൈമാറാനുള്ള നീക്കങ്ങൾ വെളിപ്പെടുത്തിയത്.1600 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പോപ്പുലർ ഫിനാൻസിനെ മലയാളികൾക്ക് നിക്ഷേപമുള്ള വിദേശ കമ്പനി ഏറ്റെടുക്കുമെന്ന പോപ്പുലർ ഫിനാൻസ് ഉടമകളായ തോമസ് ഡാനിയേലിൻ്റെയും, മകൾ റിനു മറിയത്തിൻ്റെയും മൊഴികളാണ് കേസിൽ പുതിയ നീക്കങ്ങളുണ്ടെന്ന സൂചന നൽകുന്നത്.എന്നാൽ ഇത്തരത്തിലുള്ള ഒരു കമ്പനിയെ കുറിച്ചുള്ള വിവരങ്ങളോ, ഇവർ പോപ്പുലർ ഫിനാൻസുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങളോ ഇ ഡി കണ്ടെത്തിയിട്ടില്ല. തോമസ് ഡാനിയേലിനെയും, റിനു മറിയത്തെയും ആറു ദിവസത്തെ കൂടി കസ്റ്റഡി വേണമെന്ന് ഇ ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
eng­lish summary;court reject­ed the bail appli­ca­tion of the own­ers of Pop­u­lar Finance
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.