September 29, 2022 Thursday

Related news

September 14, 2022
September 13, 2022
September 12, 2022
August 30, 2022
August 22, 2022
August 22, 2022
August 20, 2022
August 17, 2022
August 9, 2022
August 7, 2022

‘കൂറുമാറിയ’ സാക്ഷികളെ സമൂഹ മാധ്യമങ്ങളിൽ അവഹേളിച്ചതിനു പിന്നിൽ ഇങ്ങനെ ചില ഉദ്ദേശങ്ങൾ? വെറുതെയല്ല കോടതി നടപടിയെടുത്തത്‌

Janayugom Webdesk
കൊച്ചി
September 27, 2020 10:57 pm

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ സാക്ഷികളെ കുറ്റപ്പെടുത്തി പോസ്റ്റിട്ടതിനു പിന്നിലെ ഗൂഡ ലക്ഷ്യങ്ങൾ പരിഗണിച്ചാണ് കോടതി നോട്ടീസ് അയയ്ക്കാൻ നിർദേശിച്ചതെന്ന് നിയമ വിദഗ്ധരുടെ വിലയിരുത്തൽ.

ഇവിടെ കോടതിയുടെ ഉള്ളിൽ നടന്ന കാര്യങ്ങൾ എന്ന പേരിൽ പരാമർശം നടത്തിയവർക്ക് നോട്ടീസ് അയച്ചിരിക്കുന്നത് അവ ഒഴിവാക്കേണ്ടതായിരുന്നു എന്നതിനാലാണ്. സിനിമാ പ്രവർത്തകരായ രമ്യ നമ്പീശൻ, പാർവതി, റിമ കല്ലിങ്കൽ, രേവതി, ആഷിഖ് അബു തുടങ്ങിയവർക്കാണ് നോട്ടീസ് നൽകാൻ നിർദേശിച്ചത്. കേസ് ഈ മാസം 30ന് പരിഗണിക്കുന്നതിന് മാറ്റിവച്ചിരിക്കുകയാണ്.

ഇനി ഈ വിഷയത്തിൽ എതിർഭാഗത്തിന് ഇക്കാര്യത്തിൽ എന്ത് വിശദീകരണം കൊടുക്കാൻ കഴിയും എന്നതിനെക്കുറിച്ച് വിശദീകരിക്കാൻ അവസരമില്ല. കേസ് കോടതിയിലിരിക്കുന്നതിനാൽ ദിലീപിന് സംസാരിക്കാൻ വിലക്കുണ്ട്. അത് പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾക്കും വിലക്ക് നൽകുന്നുണ്ട്.

കോടതി വിധി പുറപ്പെടുവിക്കുന്നത് ചിലപ്പോൾ മറിച്ചായിരിക്കാം. ചിലപ്പോൾ ഇത്തരം പ്രചരണങ്ങൾ ഇത് കോടതിയെയും സമ്മർദത്തിലാക്കാം. ആളുകൾ ഇങ്ങനെയുള്ള വിവരങ്ങൾ വിശ്വസിച്ചിരിക്കുമ്പോൾ കോടതി തിരിച്ച് തീരുമാനിച്ചാൽ കോടതിയിലുള്ള ആളുകളുടെ വിശ്വാസം നഷ്ടപ്പെടാനും ഇടയാക്കും. അതെ സമയം മറ്റു സാക്ഷികളെ പേടിപ്പിക്കുക എന്നതായിരിക്കും ഇതിന്റെ ഗൂഢ ലക്ഷ്യം. ഇനി സ്വാഭാവികമായും സംഭവിക്കാൻ പോകുന്നത് എന്ന വിലയിരുത്തൽ ഇങ്ങനെയാണ്. കോടതിയിൽ ഒരു സാക്ഷി പറയുന്ന കാര്യങ്ങൾ പൊലീസ് ഹാജരാക്കുന്ന മൊഴിയിൽ നിന്ന് വ്യത്യസ്ഥമാകുന്നത് വളരെ സാധാരണമാണ്. പൊലീസ് എഫ്ഐആറിൽ കൊടുക്കുന്ന ആളുടെ മൊഴിയിൽ അല്ലാതെ മറ്റാരുടെയും മൊഴികളിൽ അവർ ഒപ്പിടേണ്ടതില്ല. അതുകൊണ്ടു തന്നെ പൊലീസ് എന്താണ് എഴുതിയിരിക്കുന്നതെന്ന് സാക്ഷി അറിയുന്നില്ല. സംഗതി കോടതിയിലെത്തുമ്പോഴായിരിക്കും ചോദിക്കുക, നിങ്ങൾ ഇങ്ങനെ മൊഴി കൊടുത്തിട്ടുണ്ടല്ലോ എന്ന്. ഞാൻ അങ്ങനെ മൊഴി കൊടുത്തിട്ടില്ല എന്ന് മിക്ക സാക്ഷികളും പറയുന്ന സാഹചര്യമുണ്ടാകും എന്നതും ഒരു സൂചനയാണ്.

നടിയെ ആക്രമിച്ച കേസിൽ, ഒരു ഫേസ്ബുക്ക് പോസ്റ്റിൽ സംഭവമുണ്ടായി തൊട്ടു പിന്നാലെ പൊലീസിനോട് പറഞ്ഞതിൽ നിന്ന് ഒരു സാക്ഷി പിന്നോട്ടു പോയി എന്നു കുറ്റപ്പെടുത്തുന്നുണ്ട്. യഥാർഥത്തിൽ ഇവർ സംഭവത്തിനു തൊട്ടു പിന്നാലെ ആർ‍ക്കും മൊഴി കൊടുത്തിട്ടുള്ളതായി കോടതിയിൽ ഒരു സ്റ്റേറ്റ്മെന്റും ഇല്ല. പകരം സംഭവം നടന്ന് 8 മാസം കഴിഞ്ഞുള്ള മൊഴിയാണ് കോടതിയിലുള്ളത്. ഇനി മറ്റൊന്ന് കൂടിയുണ്ട്. സിആർപിസിയിൽ കൂറുമാറ്റം എന്ന വാക്ക് കാണാൻ സാധിക്കുന്നില്ല. ഇതിന് ചോദിക്കുന്ന രീതിയിലും മറ്റും ചില പരിമിതികളുണ്ട്. എതിർ ഭാഗം വിളിക്കുന്ന സാക്ഷിയെയാണ് ഒരു അഭിഭാഷകൻ ക്രോസ് വിസ്താരത്തിന് വിളിക്കുന്നത്. കൂറു മാറിയ സാക്ഷി വിശ്വസനീയമെന്നും കോടതിക്ക് പറയാം. എന്തായിരുന്നാലും അത് കേസിന്റെ തെളിവിനെ ബാധിക്കുന്നതല്ലെന്നുമാണ് ഇപ്പോഴുള്ളൊരു വിലയിരുത്തൽ.

Eng­lish sum­ma­ry; court sence notice on dileeps com­plaint fol­low up

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.