കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊല്‍ക്കത്ത കോടതി സമൻസ് അയച്ചു. കോടതിയില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജി നല്കിയ മാനനഷ്ടക്കേസിലാണ് കൊല്‍ക്കത്ത കോടതി ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നേരിട്ടോ അഭിഭാഷകന് വഴിയോ ഹാജരാകാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് അഭിഷേക് ബാനര്‍ജിക്കെതിരെ അമിത് ഷാ നടത്തിയ പരാമര്‍ശത്തിലാണ് ഇപ്പോള്‍ കോടതിയുടെ നടപടി.
ENGLISH SUMMARY: Court sends summons notice to Amit Shah
YOU MAY ALSO LIKE THIS VIDEO