കശ്മീർ: ഷെഹ്‌ല റാഷിദിനെ അറസ്റ്റ് ചെയ്യാൻ മുൻകൂർ നോട്ടീസ് വേണമെന്ന് കോടതി

Web Desk
Posted on November 16, 2019, 6:16 pm

ന്യൂഡൽഹി: കശ്മീരിലെ പീപ്പിൾസ് മൂവ്മെന്റ് ലീഡർ ഷെഹ്‌ല റാഷിദിനെ അറസ്റ്റ് ചെയ്യുന്നതിന് 10 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് പൊലീസിന് കോടതി നിർദ്ദേശം. കശ്മീർ വിഷയം സംബന്ധിച്ച് വിവാദപരമായ ട്വീറ്റുകൾ നടത്തിയതിനെ തുടർന്ന് ഷെഹ്‌ലയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തിരുന്നു. തുടർന്ന് കോടതിയിൽ ഷെഹ്‌ല നൽകിയ മുന്‍കൂർ ജാമ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്. അതേസമയം ഷെഹ്‌ലക്കെതിരെയുള്ള അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് പൊലീസ് അറിയിച്ചു.

ഡൽഹി പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷെഹ‌്‌ലയുടെ മുൻകൂര്‍ ജാമ്യ ഹർജി കോടതി തള്ളി. ഷെഹ്‌ലയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം വന്നാൽ നടപടി തുടരാം, എന്നാൽ അറസ്റ്റ് ചെയ്യുന്നതിന് 10 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് കോടതി പറഞ്ഞു.