ബന്ധുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ആൾ പിടിയില്‍

Web Desk
Posted on May 25, 2019, 9:51 am

കോഴിക്കോട്: മദ്യപിച്ച് വഴക്കുണ്ടാക്കി ബന്ധുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയയാള്‍ പിടിയില്‍. പൊക്കുന്ന് കുറ്റിയില്‍താഴം സ്വദേശി കിഴക്കെത്തൊടി മുരളി (43)യാണ് അറസ്റ്റിലായത്. കല്ലായി കണ്ണഞ്ചേരി മാടായിവീട്ടില്‍ എം. ബാബു (46) വിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

പി.വി. എസ്. ആശുപത്രിക്ക് പിന്നിലായി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനടുത്ത കിണറ്റിലാണ് ബാബുവിനെ മുരളി തള്ളിയിട്ടത്. മദ്യപിച്ചതിനെത്തുടര്‍ന്ന് വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് കിണറ്റിലേക്ക് തള്ളുകയുമായിരുന്നു. കഴുത്തിനേറ്റ മാരകമുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

https://youtu.be/TWgJBUHnptw