Friday
06 Dec 2019

വാരാണസിയില്‍ സ്വവര്‍ഗപ്രണയികളായ യുവതികള്‍ വിവാഹിതരായി

By: Web Desk | Thursday 4 July 2019 6:23 PM IST


വാരണാസി : വിശുദ്ധ നഗരമായ വാരാണസിയില്‍ സ്വവര്‍ഗപ്രണയ സാഫല്യം. സഹോദരപുത്രിമാരായ രണ്ടുയുവതികള്‍ വിവാഹിതരായി. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരായ ഇവര്‍ വിവാഹഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വിശുദ്ധ നഗരമെന്നറിയുന്ന വാരാണസിയില്‍ സംഭവം വലിയ ചര്‍ച്ചക്ക് ഇടയാക്കിയിരിക്കുകയാണ്. വാരണാസിയില്‍ നടക്കുന്ന ആദ്യ സ്വവര്‍ഗവിവാഹമാണിത്.

രോഹാനിയ,കാണ്‍പൂര്‍ നിവാസികളായ പെണ്‍കുട്ടികള്‍ ബുധനാഴ്ച ശിവക്ഷേത്രത്തിലെത്തി പുരോഹിതനോട് തങ്ഹള്‍ പ്രണയത്തിലാണെന്നും വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. പുരോഹിതന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടികള്‍ അദ്ദേഹത്തിന്റെ അനുമതിക്കായി ക്ഷേത്രത്തിനുള്ളില്‍ ഇരിപ്പ് തുടങ്ങി.

ജീന്‍സും ഷര്‍ട്ടും ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ വിവാഹത്തിനായി ചുവന്ന ചുന്നി ധരിക്കുകയായിരുന്നു. ഇവരുടെ വിവാഹം നടക്കുന്ന വാര്‍ത്തയറിഞ്ഞ് ഒട്ടേറെയാളുകള്‍ ക്ഷേത്രത്തിന് പുറത്ത് തടിച്ചുകൂടി. ജനക്കൂട്ടം പ്രശ്‌നം ഉണ്ടാക്കും മുമ്പ് ഇവര്‍ ക്ഷേത്രം വിടുകയും ചെയ്തു. തുടര്‍ന്ന് വിവാഹം നടത്തിക്കൊടുത്ത പുരോഹിതനു നേരെ അധിക്ഷേപവും സംഘര്‍ഷവുമുണ്ടായി. പെണ്‍കുട്ടികളിലൊരാള്‍ കാണ്‍പൂരിലാണെന്നും പഠനത്തിനായി തന്റെ കസിനോടൊപ്പം ഇവിടെ താമസിക്കുകയാണെന്നുമാണ് നല്‍കിയ വിവരം.