20 April 2024, Saturday

കോവാക്സിന്‍: ഭാരത് ബയോടെക്കിനോട് കൂടുതല്‍ വിവരങ്ങള്‍ തേടി ഡിസിജിഐ

Janayugom Webdesk
ന്യൂഡല്‍ഹി
April 22, 2022 8:12 pm

രണ്ട് മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നതിന് കോവാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കിനോട് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഡിസിജിഐയുടെ വിദഗ്ധ സമിതി.

ഈ പ്രായപരിധിയിലുള്ള കുട്ടികളില്‍ കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നതിനുശ്ശ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി ചേര്‍ന്ന യോഗത്തിനു പിന്നാലെയാണ് പുതിയ നടപടി. എന്നാല്‍ കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇതുവരെ ശുപാര്‍ശകളൊന്നും നല്‍കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അഞ്ച് വയസുമുതല്‍ 12 വയസുവരെയുള്ള കുട്ടികളില്‍ ബയോളജിക്കല്‍ ഇ വികസിപ്പിച്ച കോര്‍ബേവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു.

അതേസമയം വാക്സിന്‍ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തി വച്ചതായി കോവീഷീല്‍ഡ് നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. കാലപ്പഴക്കംചെന്ന് വാക്സിന്‍ ഡോസുകള്‍ ഉപയോഗശൂന്യമാകാതിരിക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനെവാലെ പറഞ്ഞു.

Eng­lish summary;covaccin: DCGI seeks more infor­ma­tion from Bharat Biotech

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.