ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിന് പ്രചാരം കുറയുന്നു. രാജ്യത്തിന്റെ സ്വന്തം വാക്സിന്‍ എന്ന നിലയില്‍ വാക്സിനേഷന്‍ പ്രകിയയുടെ നട്ടെല്ലായി മാറേണ്ട കോവാക്സിന്റെ സ്ഥാനം കോവിഷീല്‍ഡും അസ്ട്രസെനകയും കെെയേറുകയാണ്.
സങ്കീർണ്ണമായ പ്രക്രിയകൾ, ചിതറിക്കിടക്കുന്ന ഉല്പാദന യൂണിറ്റുകൾ, കൂടുതൽ സുരക്ഷാ മേഖലകളുടെ ആവശ്യകത, വിദഗ്ദ്ധരായ ജീവനക്കാരുടെ കുറവ് എന്നിവയാണ് കോവിഡിനെതിരായ ഇന്ത്യയുടെ വാക്സിനേഷൻ പ്രക്രിയയില്‍ പ്രധാനിയായി മാറുന്നതിൽ നിന്ന് ഭാരത് ബയോടെക്കിന്റെ കോവാക്സിനെ തടയുന്ന ചില പ്രധാന കാരണങ്ങൾ. കോവിഷീല്‍ഡിനേക്കാള്‍ വിലയേറിയ കോവാക്സിന്‍ ‚പരിമിതമായ സ്റ്റോക്കുകളിലാണ് ലഭ്യമാകുന്നതും. ഈ വര്‍ഷം 70 കോടി കോവാക്സിന്‍ ഡോസുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് ഭാരത് ബയോടെക് മാനേജിങ് ഡയറക്ടര്‍ ഡോ. കൃഷ്ണ എല്ല പറഞ്ഞിരുന്നു.
81 കോടി ഡോസ് വാക്സിന്‍ നിര്‍മ്മിച്ചതില്‍ 71.50 കോടി ഡോസ് വാക്സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വിതരണം ചെയ്തത്. അതായത് വാക്സിനേഷന്‍ ഡ്രെെവിന്റെ 88. 4 ശതമാനവും സെറം ഇന്‍സ്റ്റിറ്റ്യുട്ടിന്റെ സംഭാവനയാണ്. 9.28 കോടി ഡോസ് കോവിഷീല്‍ഡാണ് ആകെ വിതരണം ചെയ്തത്. വാക്സിനേഷന്‍ പ്രക്രിയയുടെ 11.5 ശതമാനം മാത്രമാണിത്.
ഭാരത് ബയോടെക് പ്രതിമാസം 90 ലക്ഷം ഡോസ് കോവാക്സിന്‍ ഉല്പാദിപ്പിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചത്. മെയില്‍ ഇത് രണ്ട് കോടി ഡോസായി ഉയര്‍ത്തുമെന്നും അറിയിച്ചു. എന്നാല്‍ ഈ ഉല്പാദന ലക്ഷ്യം നിറവേറ്റാന്‍ ഭാരത് ബയോടെകിന് സാധിച്ചില്ലെന്നതാണ് വസ്തുത.
സെപ്റ്റംബറില്‍ 3.5 കോടിയും ഒക്ടോബറോടെ അഞ്ച് കോടി ഡോസ് കോവാക്സിന്‍ ഉല്പാദിപ്പിക്കുമെന്നാണ് ഭാരത് ബയോടെകിന്റെ നിലവിലെ വാഗ്‍ദാനം. മറ്റ് വാക്സിന്‍ നിര്‍മ്മാണ കമ്പനികളില്‍ നിന്ന് കാര്യക്ഷമമായ പങ്കാളിത്തമുണ്ടെങ്കില്‍ വര്‍ഷാവസാനത്തോടെ വാക്സിന്‍ ഉല്പാദനം 10 കോടിയായി ഉയര്‍ത്തുമെന്നാണ് ഡോ. കൃഷ്ണ എല്ല പറഞ്ഞത്.
എന്നാല്‍ ഉൽപാദന ശേഷിയെക്കുറിച്ചും സന്നദ്ധതയെക്കുറിച്ചും കമ്പനിയുടെ ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളെ സർക്കാർ അമിതമായി പിന്‍താങ്ങുകയാണെന്ന് വിദഗ്ധര്‍ പറയുന്നു. ക്ലിനിക്കന്‍ പരീക്ഷണങ്ങളിലുള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ പക്ഷപാതമരമായ പിന്‍തുണ നിര്‍മ്മാതാക്കള്‍ക്കുണ്ടെന്നും ഇവര്‍ വിലയുരുത്തുന്നു. കൂടാതെ, ഭാരത് ബയോടെകിന്റെ ഉല്പാദന ശേഷി അവര്‍ ഉറപ്പ് നല്‍കുന്ന ഡോസുകളുടെ എണ്ണവുമായി പൊരുത്തപ്പെടുന്നില്ലെന്നും ഓൾ ഇന്ത്യ ഡ്രഗ് ആക്ഷൻ നെറ്റ്‌വർക്ക് കൺവീനർ മാലിനി ഐസോള അഭിപ്രായപ്പെടുന്നു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല ‚ഭാരത് ബയോടെക് എംഡി കൃഷ്ണ എല്ല എന്നീ മേധാവികളുടെ പശ്ചാത്തലം കോവിഷീൽഡിന്റെ വിജയത്തിനും കോവാക്സിന്റെ ഇതുവരെ ലഭ്യമായ ക്രമരഹിതമായ വിതരണത്തിനും കാരണമായേക്കാം എന്ന് വ്യവസായ വിദഗ്ധരും നിരീക്ഷിക്കുന്നു. പൂനെവാല ഒരു ബിസിനസുകാരനാണെങ്കിൽ, എല്ല ഒരു ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ ആസൂത്രണം, ഉല്പാദനം , വിതരണം എന്നിവയെല്ലാം കോവിഷീല്‍ഡിന്റെ വിജയത്തിന് കാരണമായി. കൃത്യതയില്ലാത്ത ആസൂത്രണവും ഭാവി കാഴ്ചപ്പാടിന്റെ അഭാവവും ഭാരത് ബയോടെകിന് തിരിച്ചടിയായെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
English summary; covaccine are declining in popularity
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.