September 28, 2022 Wednesday

Related news

January 9, 2022
November 4, 2021
November 3, 2021
October 5, 2021
September 28, 2021
September 26, 2021
September 14, 2021
August 28, 2021
July 24, 2021
July 10, 2021

കോവാക്സിന്റെ പരീക്ഷണം മൃഗങ്ങളില്‍ വിജയിച്ചെന്ന് ഭാരത് ബയോടെക്

Janayugom Webdesk
ന്യൂഡല്‍ഹി
September 12, 2020 9:33 pm

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ പരീക്ഷണം മൃഗങ്ങളില്‍ വിജയിച്ചതായി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് കമ്പനി. ഇന്ത്യയിലെ ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കോവാക്സിന്‍ മൃഗങ്ങളില്‍ രോഗപ്രതിരോധ ശേഷി നേടിയതായും വാക്‌സിന്‍ നിര്‍മ്മാതക്കള്‍ വ്യക്തമാക്കി.

കുരങ്ങുകളിലാണ് കോവാക്സിന്‍ പരീക്ഷിച്ചത്. കൊറോണയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന മുന്‍നിര മരുന്നുകളിലൊന്നാണ് ഇന്ത്യന്‍ നിര്‍മ്മിതമായ കോവാക്സിന്‍. ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സംയുക്തമായാണ് കോവാക്സിന്‍ വികസിപ്പിച്ചത്. ഇന്ത്യയിലുടനീളം 12 സ്ഥാപനങ്ങള്‍ കോവാക്സിന്‍ പരീക്ഷിച്ചിരുന്നു. മൂന്ന് വിഭിന്ന ഗ്രൂപ്പുകളിലായി തിരിച്ചാണ് പരീക്ഷണം നടത്തിയത്.

വിവിധ വാക്സിനുകള്‍ നല്‍കിയ കുരങ്ങുകളില്‍ നിന്നും കോവാക്സിന്‍ നല്‍കിയ കുരങ്ങിൽ ഈ മരുന്ന് 14 ദിവസങ്ങള്‍ക്കുള്ളില്‍ ഫലപ്രദമായതായി ഗവേഷകര്‍ വിലയിരുത്തുന്നു. കോവാക്സിന്‍ കോവിഡ് വൈറസിന്റെ ശരീര വ്യാപനത്തെ കുറച്ചതായും ആന്റിബോഡി നിലനിര്‍ത്തിയതായും പരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമായതായി ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണവും കമ്പനി ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവാക്സിന്‍ പരീക്ഷണം ഫലപ്രദമാകുന്നത് ശുഭപ്രതീക്ഷ നല്‍കുന്നതായി ഗവേഷകര്‍ പറഞ്ഞു.

Eng­lish sum­ma­ry; cov­ac­cine update

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.