29 March 2024, Friday

Related news

February 10, 2024
January 15, 2024
December 22, 2023
December 10, 2023
November 18, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023

കോവാക്സിനും കോവിഷീല്‍ഡും ഇനിമുതല്‍ വിപണികളിലും ലഭ്യമാകും: അംഗീകാരം നല്‍കി ഡിജിസിഐ

Janayugom Webdesk
ന്യൂഡല്‍ഹി
January 27, 2022 5:58 pm

കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ ആയ കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയ്ക്ക് വാണിജ്യനുമതി. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നല്‍കിയത്. ഇതോടെ രണ്ട് വാക്‌സിനുകളും പൊതുമാര്‍ക്കറ്റില്‍ ലഭ്യമാകും.

മെഡിക്കല്‍ ഷോപ്പുകളില്‍ വാക്‌സിന്‍ ലഭ്യമാകില്ല.ആശുപത്രികളിലും ക്ലിനിക്കുകളിലുമാകും വാക്‌സിന്‍ ലഭ്യമാവുന്നത്. വാക്സിനേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ കോവിന്‍ ആപ്പില്‍ അപ്ഡേറ്റ് ചെയ്യണം. സബ്ജക്ട് എക്സ്പേര്‍ട്ട് കമ്മറ്റിയുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. മുന്‍പ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് മാത്രമായിരുന്നു അനുമതി നല്‍കിയിരുന്നത്. എന്നാല്‍ വില സംബന്ധിച്ച് വ്യക്തതയില്ല.

Eng­lish Sum­ma­ry: Cov­ax­in and Cov­ishield are now avail­able in the mar­ket: approved by DGCI

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.