Web Desk

തിരുവനന്തപുരം

June 23, 2021, 5:59 pm

ഗര്‍ഭിണികള്‍ക്ക് കൊവാക്‌സിന്‍ എടുക്കുന്നതിന് അനുമതിയില്ല

Janayugom Online

ഭാരത് ബയോടെക് നിർമ്മിക്കുന്ന ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് തത്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി. അടിയന്തര ഉപയോഗത്തിന് അനുമതി തുടരും. ലോകാരോഗ്യ സംഘടന കൊവാക്സീൻ അനുമതിക്കുള്ള പ്രാഥമിക നടപടികൾ തുടങ്ങാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം. ഗര്‍ഭിണികള്‍ക്ക് കൊവാക്‌സിന്‍ എടുക്കുന്നതിന് അനുമതിയില്ല. രണ്ടാം തരംഗത്തിലെ രോഗ വ്യാപനം കുറയുന്ന സാഹചര്യത്തിൽ വാക്സീൻ എടുത്ത മുതിർന്ന പൗരന്മാർക്ക് പുറത്തിറങ്ങാനുള്ള നിയന്ത്രണം കേന്ദ്രം നീക്കി.

അതേസമയം, കുട്ടികളിലെ കൊവാക്സിൻ പരീക്ഷണത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. പറ്റ്ന എയിംസ് ആശുപത്രിയിലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. 2നും 6നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം. ജൂൺ മൂന്നിനാണ് 2 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ കൊവാക്സിൻ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചത്.

തുടർന്ന് ആദ്യ ഘട്ടത്തിൽ 10 കുട്ടികളിൽ കൊവാക്സിൻ പരീക്ഷിച്ചിരുന്നു. ഈ കുട്ടികൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞാണ് ഇപ്പോൾ രണ്ടാം ഘട്ട പരീക്ഷണത്തിന് പൊതുവായ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.

കൊവാക്സിന് 77.8 ശതമാനം വരെ പ്രതിരോധശേഷി നൽകുമെന്ന് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അംഗീകാരത്തിന് സമർപ്പിച്ച മൂന്നാം ഘട്ട ക്ളിനിക്കൽ ട്രയൽ വിവരങ്ങളിൽ പറയുന്നു. വാക്സിന് 81 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് നേരത്തെ കമ്പനി പുറത്തുവിട്ട ഇടക്കാല ട്രയൽ റിപ്പോർട്ട്. 25,800 ആളുകളിൽ നടത്തിയ മൂന്നാം ഘട്ട ക്ളിനിക്കൽ ട്രയലിന്റെ വിവരങ്ങളാണ് ഭാരത് ബയോടെക് ഡി.സി.ജി.ഐയുടെ വിദഗ്ദ്ധ സമിതിക്ക് കൈമാറിയത്.

Eng­lish sum­ma­ry: cov­ax­in does­nt get per­mis­sion for com­plete usage

You may also like this video: