കോവിഡ് ‑19 മൂലമുള്ള പ്രതിസന്ധി രൂക്ഷമാകാതിരിക്കാൻ അന്യസംസ്ഥാനങ്ങൾ സ്വീകരിച്ചിരിക്കുന്ന നടപടികളുടെ ഭാഗമായി കേരളത്തിലേക്കുള്ള സാധനങ്ങളുടെ വരവിൽ വൻ ഇടിവു വന്നിരിക്കുകയാണ്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങളും സാധനങ്ങൾ എടുക്കാൻ പോകുന്ന വാഹനങ്ങളും കടത്തി വിടാത്തതാണ് പ്രതിസന്ധിക്ക് കാരണം.
നിത്യോപയോഗ സാധനങ്ങൾ അതിർത്തി ചെക്ക് പോസ്റ്റുകളിൽ തടയാതെ കടത്തിവിടുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊണ്ടില്ലെങ്കിൽ കടുത്ത ഭക്ഷ്യ ക്ഷാമത്തിലേക്ക് കേരളം നീങ്ങുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. ഈ സ്ഥിതി രൂക്ഷമായാൽ നിത്യോപയോഗ സാധനങ്ങൾക്ക് കടുത്ത ക്ഷാമം നേരിടാൻ സാധ്യതയുണ്ട്.
വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങളുടെ വരവ് നിലച്ചിരിക്കുകയാണ്. അതിർത്തി ചെക്ക് പോസ്റ്റുകൾ അടക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളും, അനിശ്ചിത കാലത്തേക്ക് കടകൾ അടച്ചിടും എന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ വരുന്ന തെറ്റിധാരണ പരത്തുന്ന സന്ദേശങ്ങൾ കാരണവും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനുള്ള തിരക്ക് കാരണം കടകളിലെ സ്റ്റോക്കിൽ കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. അരി, പലചരക്ക് തുടങ്ങി നിത്യോപയോഗ സാധനങ്ങൾക്ക് ക്ഷാമം നേരിടാതിരിക്കാനുള്ള അടിയന്തര നടപടി സർക്കാർ കൈക്കൊള്ളണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.