Web Desk

ന്യൂഡല്‍ഹി

May 02, 2020, 11:16 am

സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്

Janayugom Online

ഡല്‍ഹിയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്. 12 പുതിയ പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച ഉദ്യോഗസ്ഥരുടെ എണ്ണം 122 ആയി. ഡല്‍ഹി മയൂര്‍ വിഹാറിലെ 31 ബറ്റാലിയനിലെ ജവാന്‍മാര്‍ക്കാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബറ്റാലിയനിലെ മുഴുവന്‍പേരെയും ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. അര്‍ധ സൈനിക വിഭാഗത്തിന്റെ ക്യാമ്പുകളില്‍ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ സമഭവമാണിത്. നേരത്തെ രോഗബാധിതനായ ഒരു ജവാന്‍ മരിച്ചിരുന്നു. 112 സാമ്പിളുകള്‍ പരിശോധിച്ചവയില്‍ 12 എണ്ണവും പോസിറ്റീവ് ആവുകയായിരുന്നു.

Eng­lish Sum­ma­ry: covid-19 12 crpf offi­cers test positive

You may also like this video