Web Desk

തൊടുപുഴ

March 27, 2020, 6:30 pm

കോവിഡ് 19: ഇടുക്കിയിൽ 1,538 പേർ നിരീക്ഷണത്തിൽ

Janayugom Online

കോവിഡ് 19 വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ ഇന്ന് മാത്രം 260 പേരെ വീടുകളിലും രണ്ട് പേരെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1,538 ൽ എത്തി.

ആശുപത്രികളിൽ അഞ്ച് പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. പരിശോധനയ്ക്ക് അയച്ചിരുന്ന 86 സാമ്പിളുകളിൽ ഫലം വന്ന 69 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ജില്ലയിൽ ഇതുവരെ രണ്ട് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

കൊറോണ സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശിയും ഇടുക്കിയിലെ പൊതുപ്രവർത്തകനും തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികത്സയിലാണ്. ഇനി 15 പേരുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്. ജില്ലയിൽ ഇന്ന് കോവിഡ് 19 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടില്ല.

Eng­lish Sum­ma­ry; covid 19: 1538 peo­ple iso­lat­ed in Idukki

YOU MAY ALSO LIKE THIS VIDEO