കോവിഡ് 19- രോഗമുക്തി നേടി വയനാട്ടില്‍ രണ്ടും തൃശൂരില്‍ മൂന്നും പേര്‍ വീട്ടിലേക്കു മടങ്ങി

Web Desk
Posted on April 08, 2020, 3:56 pm

വയനാട്ടില്‍ രോഗം സ്ഥിരീകരിച്ച രണ്ടും പേരും തൃശൂരില്‍ രോഗം സ്ഥിരീകരിച്ച മൂന്നു പേരും രോഗമുക്തരായി വീട്ടിലേക്ക് മടങ്ങി. വയനാട്ടില്‍ വിദേശത്തു നിന്നെത്തിയ രോഗം സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ടുപേര്‍ക്കാണ് ഇപ്പോള്‍ രോഗം ഭേദമായിരിക്കുന്നത്. തൃശൂരില്‍ ഫ്രാന്‍സില്‍ നിന്നെത്തിയ ദമ്പതികളും ദുബായില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിയുടെ ഭാര്യയുമാണ് രോഗമുക്തരായി മടങ്ങിയത്. വയനാട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 169 പേരില്‍ 109 പേര്‍ വയനാട്ടില്‍ രോഗമുക്തരായി വീട്ടിലേക്കു മടങ്ങി.

Eng­lish Sum­ma­ry: covid 19- 2 from wayanad, 3 from thris­sur return to home

You may also like this video