കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2737 ആയി. അഞ്ച് പേർ ആശുപത്രിയിലും 2732 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 84 പേരെ വീടുകളിലും ഒരാളെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി. പരിശോധനക്ക് അയച്ച സാമ്പിളുകളിൽ 127 എണ്ണം നെഗറ്റീവാണ്. എട്ട് സ്രവ സാമ്പിളുകളുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്. അതേസമയം രോഗം ബാധിച്ച ആളുടെ സ്രവ സാമ്പിളുകൾ രണ്ടാമത് അയച്ചതിന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.
പൊതു പ്രവർത്തകനൊപ്പം യാത്ര ചെയ്ത ബൈസൺവാലി സ്വദേശിയുടെ സഞ്ചാരപഥം ആരോഗ്യ വകുപ്പ് നാളെ പുറത്തുവിടും. ഇവരുമായി ബന്ധപ്പെട്ട നിരവധി ആളുകൾ നിരീക്ഷണത്തിലാണ്. ഇടുക്കിയിൽ ആശങ്കകൾക്ക് ഇടയില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇടുക്കിയിൽ വിദേശ പൗരൻ ഉൾപ്പടെ അഞ്ച് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ ഏറ്റവും ആശങ്കയുയർത്തിയത് ചെറുതോണി സ്വദേശിയായ പൊതുപ്രവർത്തകന്റെ കേസായിരുന്നു. മൂന്നാറിൽ ടീ കൗണ്ടി റിസോർട്ടിൽ വിദേശ പൗരനൊപ്പം അടുത്തിടപഴകിയ റിസോർട്ട് ജീവനക്കാരുടെയും പരിശോധനാ പലം നെഗറ്റീവാണ്. എൺപത്തി നാല് പേരാണ് ഇവിടെ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരെയും വീടുകളിലേയ്ക്ക് മടങ്ങുന്നതിന് നപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ഇന്ന് ജില്ലയിൽ 232 കേസുകൾ രജിസ്റ്റർ ചെയ്തു. 54 വാഹനങ്ങൾ പിടിച്ചെടുത്തു. മൂന്നാറിൽ 29 കേസുകളാണ് എടുത്തിരിക്കുന്നത്.
നിസാമുദ്ദീനിൽ മത സമ്മേളനത്തിന് പോയ ജില്ലയിലെ അഞ്ച് പേർ നിരീക്ഷണത്തിൽ. തൊടുപുഴ മടക്കത്താനം, കുമ്പംകല്ല്, കീരികോട്, നെടുങ്കണ്ടം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലുള്ളവരെയാണ് ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
കഴിഞ്ഞ 11 നാണ് നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം എല്ലാവരും തിരികെ നാട്ടിൽ എത്തിയത്. നാട്ടിൽ എത്തിയതിന് ശേഷം ഇവർ ആരോഗ്യ വകുപ്പിനെ അറിച്ചിരുന്നില്ല. നിരീക്ഷണ സമയം കഴിഞ്ഞുവെങ്കിലും നിസാമുദ്ദീനിൽ കോവിഡ് 19 പടർന്ന് പിടിച്ചതിനെ തുടർന്ന് ഇവരോട് വീടുകളിൽ തന്നെ ക്വാറന്റീനിൽ കഴിയുവാന്‍ നിർദ്ദേശം നൽകിയെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
English Summary; COVID-19: 2737 persons under observation in idukki
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.