കോവിഡ് 19 വൈറസ് ബാധിച്ച 45 ദിവസം പ്രായമുള്ള കുഞ്ഞ് രോഗം ഭേദമായി ആശുപത്രിവിട്ടു. ജനിച്ച് 20 ദിവസത്തിന് ശേഷമാണ് കുഞ്ഞിന് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. തെലങ്കാനയിലാണ് സംഭവം.
പിതാവിൽ നിന്നാണ് കുട്ടിക്ക് വൈറസ് ബാധിച്ചത്. സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൺകുഞ്ഞ് പൂർണ്ണമായും സുഖംപ്രാപിച്ച് വീട്ടിലേക്ക് മടങ്ങി.
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞായിരുന്നു ഇത്. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലായിരുന്നു ചികിത്സ. തെലങ്കാനയിൽ ഇന്നലെ ഡിസ്ചാർജ് ചെയ്ത 35 പേരിൽ 13 പേരും കുട്ടികളായിരുന്നു.
English Summary: COVID-19: 45 day old baby discharged after full recovery
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.