June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

കോവിഡ് 19: ന്യൂയോർക്ക് എംടിഎയ്ക്ക് മാത്രം നഷ്ടപ്പെട്ടത് 50 ജീവനക്കാര്‍

By Janayugom Webdesk
April 12, 2020

മെട്രോ പോലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ 50 ജീവനക്കാർ കോവിഡ് 19 മൂലം മരിച്ചതായി ചെയർമാൻ പാറ്റ് ഫോയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എംടിഎയുടെ ആകെയുള്ള 72,000 ജീവനക്കാരിൽ 1900 പേർക്ക് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 5,200 ജീവനക്കാർ ക്വാറന്റൈനിൽ ഇപ്പോഴും കഴിയുന്നു. ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 1,800 പേർ ജോലിയിൽ തിരികെ പ്രവേശിച്ചതായും ചെയർമാൻ അറിയിച്ചു.

അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിൽ വെള്ളിയാഴ്ച കുറവുണ്ടായിട്ടുണ്ട്. വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനേക്കാൾ കുറവനുഭവപ്പെട്ടത് പ്രതീക്ഷ നൽകുന്നതാണെന്നും രോഗത്തിന്റെ ഗൗരവം പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞുവരുന്നുവെന്നും ഏപ്രിൽ 10ന് വൈകിട്ട് ഗവർണറുടെ പ്രസ്സ് ബ്രീഫിങ്ങിൽ പറഞ്ഞു.

ന്യുയോർക്ക് സംസ്ഥാനത്ത് ഇതുവരെ ലഭിച്ച ഔദ്യോഗിക കണക്കനുസരിച്ച് വൈറസ് മൂലം മരിച്ചവരുടെ എണ്ണം 5065 ഉം, പോസിറ്റീവായി കണ്ടെത്തിയവരുടെ എണ്ണം 93,000 ആയി ഉയർന്നിട്ടുണ്ട്.

Eng­lish Sum­ma­ry: covid 19; 50 MTA work­ers dead

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.