എറണാകുളത്ത് കോവിഡ് ഭേദമായി ആറുപേര്‍ ആശുപത്രി വിട്ടു

Web Desk
Posted on April 09, 2020, 3:59 pm

എറണാകുളം ജില്ലയില്‍ കോവിഡ് ബാധിതരായിരുന്ന ആറ് പേര്‍കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബ്രിട്ടന്‍ സ്വദേശിനിയും ഇതില്‍ ഉള്‍പ്പെടും. രോഗം സ്ഥിരീകരിച്ച എല്ലാ ബ്രിട്ടന്‍ പൗരന്‍മാരും ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത് കണ്ണൂര്‍ സ്വദേശികളായ രണ്ടുപേരെയാണ്. മൂന്ന് എറണാകുളം സ്വദേശികളില്‍ ഒരു ഡ്രൈവറും ഉള്‍പ്പെടും. രണ്ടുപേര്‍ വിദ്യാര്‍ത്ഥികളാണ്. ഇവരുടെയെല്ലാം സാമ്പിള്‍ ഫലങ്ങള്‍ തുടര്‍ച്ചയായി രണ്ടാം തവണയും നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ആശുപത്രി വിട്ടത്.

Eng­lish Sum­ma­ry: covid 19- 6 dis­charge from eranaku­lam hos­pi­tals

You may also like this video